(Thelicham മാസികയില്‍ പ്രസ്ദീകരിച്ചത്.)
രണ്ടുവര്‍ഷം മുമ്പാണ്.
കാലിക്കറ്റ് യൂണിവേര്സിറ്റിയില്‍ നിന്നും ബി.എ. (ഇഗ്ലിഷ്) പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന സമയം. ഒരു ഫോണ്‍ വിളി.
ഹൈദരാബാദില്‍ ഇഫ്ലു കാമ്പസില്‍ ഗവേഷണം നടത്തുന്ന ജ്യേഷ്ടന്‍ മുസ്വദ്ദിഖ് ആണ്, ഫോണിന്‍റെ മറുതലക്കല്‍.
‘ഹൈദറാബാദില്‍ സകല യൂണിവേര്സിറ്റിളിലും അഡ്മിഷന്‍ തുടങ്ങിയിട്ടുണ്ട്, വരുന്നോ?’
ഉണ്ടെന്നോ, ഇല്ലന്നോ പറഞ്ഞില്ല.
ഹൈദറാബാദ് സെന്‍ട്രല്‍ യൂനിവേര്‍സിറ്റി, ഇ.എഫ്.എല്‍. യൂനിവേര്‍സിറ്റി, മൌലാന ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേര്‍സിറ്റി തുടങ്ങിയവ അഡ്മിഷന്‍ തിയതി പ്രക്യാപിച്ചു കഴിഞ്ഞു.
അപ്പറഞ്ഞതെല്ലാം കേന്ദ്ര സര്‍വകലാശാലകള്‍ ആണെന്ന് എനിക്കറിയാം. അത് കൊണ്ടു തന്നെ അത് കേട്ടപ്പോയും എനിക്ക് പ്രതേകിച്ചു ഒന്നും പറയാന്‍ തോന്നിയില്ല.
‘പിന്നെ ഉസ്മാനിയ യൂനിവേര്‍സിറ്റിയും അഡ്മിഷന്‍ വിളിച്ചിട്ടുണ്ട്’,
‘ഉസ്മാനിയ യൂണിവേര്സിറ്റി!’
മനസ്സില്‍ എവിടെയോ ഒരു കൊളുത്തി വലി, പ്രതീക്ഷയുടെ.
കുറെ കാലമായി ഞാന്‍ ആഗ്രഹിച്ച സ്വപ്നമാണത്. അവസാനത്തെ നൈസാം ഭരണാതികാരി മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഇന്ത്യക്ക് സംഭാവന ചെയ്ത മഹത്തായ ഈ കലാലയത്തില്‍ പഠിക്കുക എന്നതില്‍ പരം ഭാഗ്യം മറ്റെന്തുണ്ട്?.
അപ്പോള്‍ മാത്രം ഞാന്‍ തിരിച്ചു ചോദിച്ചു:
‘അഡ്മിഷന്‍ കിട്ടുമോ, എനിക്ക്?’
എന്‍റെ ശബ്ദത്തിനു നിരാശയുടെ ഒരു ചെറിയ ലാജ്ഞയുണ്ടായിരുന്നുവന്നു ഞാന്‍ അറിഞ്ഞു.
‘“And, when you want something, all the universe conspires in helping you to achieve it.”’
ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ പൌലോ കൊയലയുടെ ആ വാക്ക് മാത്രം മറുപടിയായി അവന്‍ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു സര്‍വകലാശാലകളില്‍ ഒന്നായി ഇടം പിടിച്ച ഉസ്മാനിയയില്‍ അഡ്മിഷന്‍ ലഭിക്കുകയെന്നത് വലിയ കാര്യമാണ്. 85% സീറ്റിലേക്കും പ്രാദേശിക റിസര്‍വേഷന്‍ നിലനില്‍ക്കുന്ന ഉസ്മാനിയ സര്‍വകലാശാലയില്‍ ബാക്കി 15% സീട്ടിലെക്കാനു മല്‍സരം. 5% സീറ്റുകള്‍ പുറം സംസ്ഥാനക്കാര്‍ക്കുല്ലതാണ്. അത് മിക്കവാറും ഒറീസക്കാരും, മഹാരാഷ്ട്രക്കാരും, തമിഴ്നാട്, കര്‍ണാടക സംസ്ഥാനത്തെ വിധ്യര്തികള്‍ കൊണ്ടുപോകാരാന് പതിവ്.
പ്രവേശ പരീക്ഷക്ക് വേണ്ടി ആര്‍ട്സ് കോളേജിന്റെ കവാടം കടന്നപ്പോള്‍ അനുഭവപ്പെട്ടത് ഒരു തരം ദിജാവോ തന്നെയായിരുന്നു. അട്മിസ്ഷന്‍ തരപ്പെടും എന്ന് മനസ്സ് പറഞ്ഞു, ജെഷ്ട്ടന്‍ തംബ് വിരല്‍കൊണ്ട് ആക്ഷന്‍ കാണിച്ചു ചെവിയില്‍ മന്ത്രിച്ചു:
‘അല്ലാഹ് കൂട്ടിനുണ്ട്’
പ്രവേശന പരീക്ഷ കഴിഞ്ഞു നാട്ടിലെത്തിയപ്പോള്‍ കഴിഞ്ഞതൊക്കെ ഒരു സ്വപനം മാത്രമാണെന്ന് തോന്നാന്‍ തുടങ്ങി. കേവലം അഞ്ചു ശതമാനം മാത്രം റിസര്‍വേഷന്‍ ലഭിക്കുന്ന ഉസ്മാനിയയില്‍ അഡ്മിഷന്‍ ലഭിക്കുന്നത് സ്വപ്നം കണ്ടതില്‍, സ്വന്തം മനസ്സ് തന്നെ, കളിയാക്കാന്‍ തുടങ്ങി.
അതിനാല്‍ ഉസ്മാനിയ സ്വപ്നം തല്‍ക്കാലം മറന്നു മലര്‍വാടിയെലെക്കൊരു ‘പട്ടാളം പൈലി’ കഥ ഉണ്ടാക്കലായി പിന്നെ ചിന്ത. എല്ലാ ആകാംഷ്കള്‍ക്ക് ഒരു അവസാനം ഉണ്ടാകുമല്ലോ, ചിലപ്പോള്‍ ആശ്വാസത്തിന്റെ ഒരു അവസാനം. അതായിരുന്നു ഹൈദരാബാദില്‍ നിന്നും ഒരു അധിതിയെ പോലെ വീട്ടില്‍ വിരുന്നു വന്ന അട്മിസ്ഷന്‍ ടിക്കെറ്റ്.
ആദ്യം ആശ്ച്ചര്യമായിരുന്നു. അതിനാലാണ് എനിക്ക് വന്ന തപാല്‍ ഉരുപ്പടി എന്റെ ഉപ്പയെ കൊണ്ട് വായിങ്ങിപ്പിച്ചത്. എല്ലാത്തിനും നന്മയുടെ ഒരു കയ്യൊപ്പ് വേണമല്ലോ!
കത്ത് തുറന്നപ്പോള്‍ പച്ചമാശിയില്‍ എന്റെ പേര് എഴുതിയത് കണ്ടു. അതില്‍ എം.എ. ഇംഗ്ലീഷിനു അഡ്മിഷന്‍ ലഭിച്ച വിവരം ഉണ്ട്. അപ്പോള്‍ ഞാന്‍ അറിഞ്ഞു മുഖത്ത് കണ്ണീരിന്റെ നനവ് പറ്റിയിട്ടുണ്ട്. അത് ഒരു മധുരമുള്ള ഉപ്പുരസമായി ഹൃദയത്തില്‍ പടര്‍ന്നു കയറിയപ്പോള്‍ മനസ്സ് മന്ത്രിച്ചു:
‘അല്ഹമ്ദുലില്ലഹ്’
1918-ല ഇന്ത്യയിലെ ആദ്യത്തെ വെര്‍ണാക്കുലര്‍ യൂനിവേര്സിറ്റിയായാണ് ഉസ്മാനിയ രൂപം കൊള്ളുന്നത്. നൈസാമിന്‍റെ കണ്ണിയിലെ അവസാന സുല്‍ത്താനായ മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഈ കലലയത്തെ തന്‍റെ പേര് ചേര്‍ത്തു ഉസ്മാനിയ എന്ന് വിളിച്ചു. ഉര്‍ദു ആയിരുന്നു മാധ്യമ ഭാഷ. ആദ്യ ഡിപ്പാര്‍ട്മെന്‍റ് അറബിയും. മൌലാനാ മൌദൂദി സാഹിബ് അധ്യാപനം നടത്തിയ കലാലയം.
സരോജിനി നായിഡുവിന്‍റെ അച്ഛന്‍ ആദ്യ വൈസ് ചാന്‍സലര്‍ ആയ ഈ യൂനിവേര്‍സിറ്റി ഒരു നാടിനെ മുഴുവന്‍ അക്കാദമിക മികവിന്‍റെ പുതിയ ആകാശങ്ങളെ തേടി വിളിച്ചു. ഇടക്കെവിടെയോ വെച്ച് നല്ല ചൂടുള്ള വിപ്ലവത്തിന്റെ മജ്ജയും മാംസവും സ്വയം എടുത്തണിഞ്ഞ ഒസ്മാനിയ എന്‍പതുകള്‍ക്ക് ശേഷം ഉജ്ജലമായ പടപ്പാട്ടിന്‍റെ അഗ്നി വര്ഷം കണ്ടു.
പുസ്തകങ്ങള്‍ക്ക് പകരം കരിങ്കല്‍ ചീളുകളുമായി അന്ന് മുതല്‍ വിദ്യാര്‍ത്തികള്‍ ക്ലാസില്‍ വന്നു തുടങ്ങി. 'ആന്ധ്ര പ്രദേശ് പോലീസ്' സേനയും തെലങ്കാനയുടെ സ്വന്തത്ര്യ പോരാളികളും എന്നും കാമ്പസില്‍ വെച്ച് ഏറ്റു മുട്ടി.
ആരും അവരെ തീവ്ര വാദികള്‍ എന്ന് വിളിച്ചില്ല. ആന്ധ്ര ബസ്സുകള്‍ കാമ്പസിനു മുന്നില്‍ വെച്ച് മാനിനു സിംഹം എന്ന കണക്കെ അവര്‍ അഗ്നിക്കിരയാക്കി.
ആന്ധ്ര പോലീസിന്‍റെ ഓരോ കേസും അവര്‍ അലങ്കാരമാക്കി മാറ്റിയെടുത്തു.
പോരാട്ടം ക്ലാസ് റൂമില്‍ നിന്നും തുടങ്ങി തെരുവിലൂടെ ഭരണ സിരാ കേന്ദ്രത്തിലേക്ക്..
ഒരച്ഛനും അവരുടെ ഭാവിയെ കുറിച്ച് ആശന്കപ്പെട്ടില്ല, മറിച്ചു കരിങ്കല്‍ ചീളുകള്‍ മക്കള്‍ക്ക് വേണ്ടി അവര്‍ ശേഖരിച്ചു നല്‍കി. ഒരമ്മയും അവരെ 'മുടിയനായ പുത്രന്‍' എന്ന് ആക്ഷേപിച്ചില്ല, മറിച്ചു അമ്പേദകരിനും ഫൂലെക്കുമൊപ്പം മക്കളുടെ ചിത്രവും അവര്‍ പൂവിട്ടു വെക്കാന്‍ തുടങ്ങി.
കാരണം തെലങ്കാന ഒരു വിദ്യാര്‍ഥി പ്രശന്മായിരുന്നില്ല, അതൊരു വികാരമായിരുന്നു. മക്കളില്‍ നിന്നും അമ്മയിലെക്കും അച്ചനിലെക്കും തിരിച്ചു പാലായനം ചെയ്യുന്ന ചോരയുടെ മണമുള്ള വികാരത്തിന്റെ പേര്..
ഉസ്മാനിയ എന്ന പദം എനിക്ക് അന്യമായ ഒന്നായിരുന്നില്ല. പലപ്പോയും മാധ്യമങ്ങളില്‍ തെലങ്കാന സമരത്തിന്റെ ചൂട് ഈ യൂണിവെര്സിട്ടീ വഴിയാണ് ആളുകള്‍ അറിഞ്ഞത്. അതിനാല്‍ തന്നെ പോകുന്നതിനു മുന്പേ ഉസ്മാനിയ യൂണിവേര്സിട്ടിയെ പഠിക്കുന്ന പോലെ തന്നെ പ്രധാനമാണ് തെലങ്കാന എന്നാ വികാരത്തെ കുറിച്ച് പടിക്കെണ്ടാത്തു എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.
ഇന്റര്‍നെറ്റില്‍ നിന്നും ഒന്ന് രണ്ടു പുസ്തകം തപ്പിപ്പിടിച്ചു വായിച്ചെടുത്തു.
ഹൈദരാബാദ്: പതനത്തിനു ശേഷം (Hyderabad: After the Fall by Omar Khalidi), തെലങ്കാന ജനകീയസമരവും അതിന്റെ പാഠങ്ങളും (Telangana People's Struggle and Its Lessons by Puccalapalli Sundarayya) നിസാമിനും ഡോരക്കുമെതിരെ: തെലങ്കാനയിലെ ജനകീയ സമരം (Against Dora and Nizam: People's Movement in Telangana, 1939-1948 By Inukonda Thirumali) തുടങ്ങിയ പുസ്തകങ്ങള്‍ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു.
കാരണം കേവലമായ ഒരു അക്കാദമിക അഭ്യാസം എന്നതിനപ്പുറം ജീവിതത്തെ കുറിച്ച നേര്‍ പാഠങ്ങള്‍ തെലങ്കാനയും ഉസ്മാനിയയും പകര്‍ന്നു തരും എന്ന് എനിക്കുപ്പുണ്ടായിരുന്നു. ഷേക്സ്പീയറിനും പി.ബി. ഷെല്ലിക്കും വേഡ്സ് വര്‍ത്തിനുമൊപ്പം സൈദും, ചോംസ്കിയും പിന്നെ തെലങ്കാനയുടെ വിപ്ലവത്തിന്റെ മണമുള്ള കുറച്ചു പുസ്തകം കൂടി കരുതി, കൂട്ടത്തില്‍ മലബാര്‍ പിന്നാക്കവസ്ഥയെകുറിച്ച ചിലതും, തെലന്കാനയില്‍ നിന്നും മലബാറിന് എന്തെങ്കിലും പടിക്കാനുനുണ്ടെങ്കിലോ?
ആദ്യമായി ഉസ്മാനിയ കാമ്പസ്സില്‍ ശബരി എക്സ്പ്രെസ്സ് വന്നു നില്‍ക്കുമ്പോള്‍ ഒരു ചെറിയ യുദ്ധം കഴിഞ്ഞ തെരുവ് പോലെ കാമ്പസ് അഭിമാനത്തോടെ അങ്ങനെ നില്‍ക്കുന്നു. തെലുഗും ഉര്‍ദുവും മിക്സ് ചെയ്ത ഡെക്കാന്‍ ഭാഷ സംസാരിക്കുന്ന സഹപാടി പയ്യന്‍ എന്നെ വന്നു ആ യുദ്ധന്തര തെരുവിലേക്ക് കൊണ്ടുപോയി, അവനെറെ കണ്ണുകളില്‍ ഒരു സ്വതന്ത്ര സേനാനിയുടെ ആവേശം. അവന്‍ തെലങ്കാനയെ കുറിച്ച് പറയാന്‍ തുടങ്ങിയപാടെ ഞാന്‍ മലബാറിനെ കുറിച്ച് പകുതി ഹിന്ദിയിലും പകുതി ഇങ്ക്ലീശിലുമായി പറഞ്ഞു കൊടുത്തു. അവിടെ വെച്ച് ഞങ്ങളുടെ സംസാരം ഏകാമാനമായി. മലബാറും തെലന്കാനയും ഒരേ പ്രതിഷേതത്തിന്‍റ പര്യായമായി മാറി. കണ്ണീര്‍ തുടച്ചു അവന്‍ എന്‍റെ ആദ്യ ക്ലാസ്സില്‍ തന്നെ വിളിച്ചു കൂവി:
'ഇതാ ഇവിടെ ഒരു മലബാരുകാരന്‍'
പിന്നെ എന്നെ നോക്കി, എന്നിട്ട് ആ വാക്ക് ഒന്ന് കൂടി തിരുത്തിപറഞ്ഞു:
'ഇതാ ഇവിടെ ഒരു തെലങ്കാനക്കാരന്‍'
അവിടുന്നങ്ങോട്ട് സമരവും പഠനവും മിശ്രിതമാക്കിയ ഒരു കലാലയമായിരുന്നു എന്നെ വരവേറ്റത്. മലയാളിയായ എന്നെ വളരെ ആദരപൂര്‍വ്വം എന്‍റെ സുഹുര്‍ത്തുക്കള്‍ സ്വീകരിച്ചു. ജ്ഞാനഗംഗോത്രി ഹോസ്റ്റലില്‍ ഒന്നിച്ചുറങ്ങിയും ഉണ്ടും ഉസ്മാനിയ ഞാന്‍ അനുഭവിക്കുകയായിരുന്നു. ഒരുപാട് പുതിയ പാഠങ്ങള്‍ ഞാന്‍ അവിടെ നിന്നും പഠിച്ചു. മലയാളികളുടെ ചില തരികിടകള്‍ പലപ്പോയും എനിക്ക് രക്ഷക്കെത്തി.
ആദ്യദിവസം ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വര്‍ഷാവര്‍ഷം നടത്തപെടാറുള്ള ‘പരിചയപ്പെടല്‍’ പരിപാടിയില്‍ നിന്നും രക്ഷപ്പെട്ടത് ഇത്തരം ഒരു തരികിട പരിപാടിയിലൂടെ ആയിരുന്നു. തെലങ്കാന സമരത്തിലേക്ക് ജൂനിയര്‍ വിധ്യര്‍ത്തിഉകളെ കൂടി ആകര്‍ഷിക്കാന്‍ വളരെ കണിശമായി തന്നെ ‘പരിചയപ്പെടല്‍’ പരിപാടി അവര്‍ ഉപയോഗിച്ചു. ഒരു റാഗിങ്ങിന്റെ ഭയാനകത അതിനുണ്ടായിരുന്നില്ല. എന്നാലോ ചില സമാനതകള്‍ അതിനുണ്ടായിരുന്നു താനും.
എന്നോടവര്‍ പാട്ട് പാടാന്‍ പറഞ്ഞു, സിനിമാ ഡയലോഗ് പറയാം എന്ന് ഞാനും. അതിനു സീനിയെര്സ് സമ്മതിച്ചു. പണ്ടെന്നോ കണ്ടു മറന്ന ‘കിംഗ്’-ലെ മമ്മൂട്ടി ഡയലോഗ് എന്റേതായ വാചകത്തില്‍ മലയാളത്തില്‍ വെച്ച് കാച്ചി. വല്ലാതെ അവര്‍ വണ്ടറടിച്ചുവെന്നു മനസ്സിലാക്കിയപ്പോള്‍ അടുത്തിരുന്ന ഒരു സീനിയര്‍ പയ്യന്റെ ചെവിയില്‍ ഇംഗ്ലീഷില്‍ ഞാന്‍ സ്വകാര്യം പറഞ്ഞു.
‘മമ്മൂട്ടി എന്‍റെ വകയിലെ ഒരു ബന്ധുവാണ്’
അതോടെ ആ പരിചയപ്പെടല്‍ അവസാനിച്ചു. മമ്മൂട്ടിയുടെ അളിയനെ കാണുന്ന പോലെ അവര്‍ എന്നെ കണ്ടു ‘നമസ്തേ’ പറഞ്ഞു. ഡയലോഗ് പരയിപ്പിച്ചതില്‍ വീണ്ടും വീണ്ടും ക്ഷമ പറഞ്ഞു. കാണുന്നവര്‍ കാണുന്നവര്‍ ഭക്തിപൂര്‍വ്വം എഴുന്നേറ്റു നിന്നും വിനയാന്വിതാരായി,
മുണ്ട് മടക്കിക്കുത്തിയവര്‍ മടക്കികുത്ത് എനിക്ക് മുന്പില്‍ അഴിച്ചിട്ടു. അവര്‍ സിനിമയെ അത്രക്കങ്ങു സ്നേഹിച്ചു. ചിരന്ജീവിയെന്ന സിനിമാ നടന്‍ ഇലക്ഷന് മുന്പ് തട്ടിക്കൂട്ടിയ പാര്‍ട്ടിക്ക് 21 സീറ്റാണ് അവര്‍ നല്‍കിയത്. അവര്‍ക്ക് സിനിമാ നടന്മാര്‍ അത്രക്കങ്ങു ആരാധ്യ്ന്മാരായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അല്ലാതെ എനിക്ക് ആരെയും അറിയില്ല, ഞാന്‍ സിനിമ അങ്ങനെ കാണാറുമില്ല, പക്ഷെ മലയാളത്തിലെയും തമിഴിലെയും കന്നടയിലെയും മുഴുവന്‍ നടീ നടന്മാരെയും പേരുകള്‍ അവര്‍ എനിക്ക് ചൊല്ലിത്തന്നു.
വളരെ മികച്ച സിലബസ് ആയിരുന്നു ഉസ്മാനിയയുടെത്. പൊടിപിടിച്ച പഴഞ്ചന്‍ ഇംഗ്ലീഷ് ദിപ്പാര്‍ത്മെന്ട്ടിലേക്ക് ഏറ്റവും പുതിയ സിലബസിനു അവര്‍ തുടക്കമിട്ടു. ദളിത് സാഹിത്യം എന്ന പേരില്‍ ഒരു പേപര്‍ എം.എ. ഇമ്ഗീഷിന്റെ സിലബസില്‍ ഇടം തേടി എന്ന് പറയുമ്പോള്‍ തന്നെ ഉസ്മാനിയ മറ്റു സര്‍വകലാശാലകളില്‍ നിന്നും എത്രമാത്രം വെത്യസ്തമാനെന്നു ഊഹിക്കാന്‍ പറ്റും.
വിദ്യാര്‍ഥികളോട് സംസ്ഥാനാ സര്‍ക്കാര്‍ എന്ന് അനുഭാവപൂര്‍വം പെരുമാറി. ബസിലെ യാത്ര സൌജന്യം പത്തു വരെയുള്ള പെണ്കുട്ടികള്‍ക്ക് സൌജന്യമാണ്. മറ്റു വിധ്യാര്തികല്കവട്ടെ ചെറിയ ഒരു ഫീസിനു അവര്‍ മൂന്നു മാസ പാസ്സുകള്‍ നല്‍കി. അതുപയോഗിച്ച് രാത്രിയും പകലും അവര്‍ യാത്ര ചെയ്തു. ഞായരാഴ്ച്ചപോലും.
എനിക്കത് അവിസ്വസ്നീയമായിരുന്നു. എന്റെ ബസ് പാസ് ഒരു ആശ്വാസമായിരുന്നു എനിക്ക്. ബസ്സില്‍ ഒരു ശുജായിയായി ഇരുന്നു സമാധാനത്തോടെ യാത്ര ചെയ്യുന്ന കുട്ടികള്‍ കേരളത്തിലും ഉണ്ടായിരുന്നെങ്കില്‍!
വാല്‍കഷ്ണം:
ഉസ്മാനിയ കാമ്പസിന്റെ നടുമുറ്റത്തെ മാവില്‍ ശരീരം ബലിനല്‍കി വീരമൃതി വരിച്ച സഹപാഠികള്‍!
ഓരോ മരണക്കുറിപ്പിലും 'ഇതെന്‍റെ തെലങ്കാനക്ക് വേണ്ടി' എന്ന് ചോര പൊടിഞ്ഞ കുറിപ്പുകള്‍. ഓരോ ആത്മബലിക്ക് ശേഷവും കാമ്പസ് കണ്ടിട്ടുള്ള ഹൃദയങ്ങള്‍ പറിഞ്ഞു പോകുന്ന ദു:ഖ പ്രളയങ്ങള്‍.
തെലങ്കാനക്ക് വേണ്ടി ബലി നല്‍കിയ ആത്മമാക്കളെ നിങ്ങളെവിടെയാണ്?
ഇന്നിതാ നിങ്ങളുടെ തെലങ്കാന സംസ്ഥാനം യാഥാര്‍ത്യമായിരിക്കുന്നു.
By- എം.എ.റഹ്മാന്‍.പുന്നോടി.
(തെളിച്ചം മാസിക.2012 April)
No comments:
Post a Comment