വ്യവസായ ശാലകള്‍ മനുഷ്യ ജീവനപഹരിക്കുന്നു. ഇടയ്ക്കിടയ്ക്ക് സ്ഥാപന നടത്തിപ്പുക്കാരില്‍ ചിലരും ഉള്‍പെടുന്നുണ്ടെങ്കിലും മിക്കപ്പോയും കമ്പനിയിലെ സാധാരണ ജോലിക്കാരായിരിക്കും കൊല്ലപെടുന്നവരില്‍ അധികവും.
വര്‍ഷം 2009, മെയ് ഒന്നിന് (ലോക തൊഴിലാളി ദിനം) ഹരിയാന സംസ്ഥാനത്തി ലെ ഫരീദാബാദില്‍ സ്ഥിതി ചെയ്യുന്ന ലക്കാനി ഫാക്ടറിയിലെ തൊഴിലാളികള്‍ ഒരു വലിയ അഗ്നി ദുരന്തം അഭിമുകീകരിച്ചു. താന്താങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള സമയം കിട്ടുന്ന മുമ്പേ അതവരെ വാരി കളഞ്ഞു. പ്രാഥമിക സുരക്ഷാക്രമീകരണങ്ങ്ളുടെ ശ്രദ്ധാപൂര്‍വമായ അവഗണനയില്‍ സംഭവിക്കപെട്ട ഈ തീപിടുത്തം, തല്‍ഫലമായി അതിനു കാരണക്കാരായ ലക്കാനി ഷൂസ് ഫാക്റ്ററി അധിപന്മാരായ ലക്കാനി വര്‍ദ്ധാന്‍ ഗ്രൂപ്പി (Lakhani Vardaan Group) ന്‍റെ ഭരണ സമിതിക്കും സ്ഥാവര വസ്തുക്കള്‍ക്കുമെതിരെ ചുമത്തപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ഒരു ഫലവും കൊണ്ടുവന്നില്ല!
ഫരീദാബാദ് സാമ്പത്തിക മേഘലയില്‍ സ്തിഥി ചെയ്യുന്ന ലക്കാന്‍ ഷൂസ് ഫാക്ടറി, പ്ലോട്ട് നമ്പര്‍ 122, ക്ക് 2009 മെയ് ഒന്നിന് തീപിടുത്തമുണ്ടായി. പത്രമാധ്യമങ്ങള്‍ ആദ്യം മരണപെട്ടവരുടെ എണ്ണം ആറായും പിന്നെ അത് പത്തായും പിന്നീടത് പതിനഞ്ചായും തിരുത്തിയെഴുതി. ക്യാന്‍വാസ് ഷൂവുകളുടെയും റബ്ബ റൈസ്ട് ഷൂവുകളുടെയും ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമായി പറയപ്പെടുന്ന ലക്കാനി കമ്പനിക്ക് ഈ ഒരു ജില്ലയില്‍ മാത്രം രണ്ടു ഡസന്‍ യൂണിറ്റുകളുണ്ട്. ലക്കാനിയിലെ ഈ തീപിടുത്തം കായിഞ്ഞ് മൂന്നു ദിവസത്തിന് ശേഷം ഹരിയാനയിലെ മജ്ദൂര്‍ ലൈബ്രറിറിയിലേക്ക് വന്ന അതിനടുത്ത് മറ്റൊരു വ്യവസായശാലയില്‍ ജോലിചെയ്യുന്ന ഒരു യുവ തൊഴിലാളി പറയുന്നതിങ്ങനെ: "കൊല്ലപെട്ടവര്‍ 50 നും 100 നുമിടക്കോ അല്ലെങ്കില്‍ അതിനേക്കാളോ കാണണം. ഒന്നാം നിലയില്‍ നിന്നും ഒരു ഗ്യാസ് കണ്ടയിനെര്‍))))))) അതിശക്തമായി പൊട്ടി തെറിക്കുക്കയും ഒന്നാം നിലയെ ആകെ തകര്‍ത്തുകളയുകയും ചെയ്തു; താഴെ തങ്ങളുടെ അതികസമയ വേതനത്തിനായി കാത്തുനിന്നിരുന്ന ഒട്ടനേകം തൊഴിലാളികളെ അത് ജീവനോടെ മണ്ണിനടിയിലായ്ത്തി.ഫാക്ടറിക്ക് പുറത്ത് നൂറോളം കത്തികരിഞ്ഞ വാഹനങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്.വ്യവസായ ഗ്രാമമായ മുജേസറിലെ ഒരു ഭൂവുടമസ്ഥനെ കണ്ടപ്പോള്‍ ലക്കാന്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന തന്‍റെ മൂന്നു വാടകക്കാര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നായിരുന്നു മറുപടി. ഒരു വിര്‍ദ്ധയെ കണ്ടന്നോഷിച്ചപ്പോള്‍ മകന്‍ എവിടെയെന്നു ഇപ്പോയും അവര്‍ക്കരിയില്ലത്രേ.ജോലി ചെയ്യുന്നവരില്‍ മിക്കപേരും ഔദോഗികമായി കമ്പനിയിലെ അംഗങ്ങളല്ല, അവരുടെ പേരുകള്‍ ലക്കനി ശമ്പള ലിസ്റ്റില്‍ കാണുകയുമില്ല. ഒരുപാട് പേര്‍ നേപ്പാളില്‍ നിന്നുള്ളവരും ഒറ്റയ്ക്ക് താമസിക്കുന്നവരുമാണ് , അതായത് അവരില്‍ ഒരാളുടെ പോലും നഷ്ട്ടത്തെ കുറിച്ച് കുടുംബാങ്കങ്ങളില്‍ നിന്നും പെട്ടോന്നോന്നും ഒരന്നോഷണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യപെട്ട 38 പേരെ ഫരീദാബാദിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അവിടെയൊന്നും സാരമായി പൊള്ളലേറ്റവര്‍ക്ക് വേണ്ടുന്ന ചികില്‍സക്കാവിശ്യമായ സൌകര്യങ്ങള്‍ ഒന്നുംതന്നെയില്ല. മാത്രമല്ല അവരില്‍ ഒരാള്‍ക്കുമാത്രമുണ്ട് ESI ആരോഗ്യ പരിരക്ഷാ നമ്പര്‍ (ESI health insurance number).മറ്റുള്ളവരെ കുറിച്ച് ഒന്നുമറിയില്ല"
സൊര്‍ണ്ണ പല്ലുപോലെ, വല്ല പ്രതേക അടയാളങ്ങളും പിന്നില്‍ വിട്ടേച്ചിട്ടില്ലാത്ത, കത്തി കരിഞ്ഞ മ്ര്ത ശരീരങ്ങള്‍ തിരിച്ചറിയുക എന്നത് വളരെ പ്രയാസകരമാണ്. ബന്ധുക്കളുടെ എന്തെങ്കിലും റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നാലും DNA താരതമ്യത്തിലൂടെ ആളെ മനസ്സിലാക്കാമായിരുന്നു. ലക്കാനിയിലെ അഗ്നിബാധയേറ്റ തൊഴിലാളികളില്‍ ഒരാള്‍ക്ക് പോലും സൊര്‍ണ്ണ പല്ലുകളില്ല. അവരില്‍ ഒരുപാട് പേര്‍ കരാര്‍ ജോലിക്കാരാകയാല്‍ ഒരാള്‍ക്ക് പോലും അവരുടെ ബന്ധുക്കളെ കുറിച്ച് ഒരറിവുമില്ല. ഒരടയാളവും അവശേഷിപ്പിക്കാതെ അവര്‍ കത്തികരിഞ്ഞ് ചാമ്പലായി.
2012 ജൂലൈ 12ന് ,മനേസര്‍ പ്ലാന്‍റില്‍ സ്തിഥി ചെയ്യുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റ്.ലെ തൊഴിലാളികള്‍ തലേ ദിവസം (19 ജൂലൈ 2012) വൈകുന്നേരം ലഹള നടത്തി എന്നാരോപിക്കപെടുന്ന സ്ഥലത്തുനിന്നും കരിഞ്ഞ നിലയില്‍ കണ്ടെടുത്ത മൃദദേഹം മാരുതി സുസുക്കി മനേസര്‍ പ്ലാന്‍റിലെ മാനവ വിഭവ വിഭാഗത്തി (Human Resources department) ന്‍റെ മാനേജര്‍ അവിനേഷ് കുമാര്‍ ദേവ് ആണെന്ന് തിരിച്ചറിഞ്ഞു. അദ്ധേഹത്തിനു സൊര്‍ണ്ണ പല്ലുകളുണ്ടായിരുന്നു. അടുത്ത ബന്ധുക്കളുമായുള്ള DNA പരിശോധനയിലൂടെ നടത്തിയ താരതമ്മ്യം ഇത് സ്ഥിതീകരിച്ചിട്ടുണ്ട്. മരണപെട്ട ഇദ്ദേഹത്തിന്‍റെ അടയാളങ്ങള്‍ സ്ഥിരീകരിക്കുന്ന സമയത്ത് കുടുംബം അനുഭവിച്ച വേദനകള്‍ വിവരണാധീതമാണ് .ഇപ്പോള്‍ ഒന്ന് സങ്കല്‍പ്പിക്കുക, ലക്കാനി ഷൂസ് ഫാക്ടറിയില്‍ കത്തിച്ചാരമായി എന്നേക്കുമായി മറഞ്ഞുപോയ തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് എത്രമാത്രം വേദനയുണ്ടെന്ന് .
മനേസറിലെ ദേവിന്‍റെ ദാരുണ മരണത്തിനു പിന്നിലുള്ള കാരണങ്ങളെ കുറിച്ച് ഒരുപാട് (പോസ്റ്റുകള്‍))) എഴുത്തുകള്‍ കാഫിലയിലൂടെ പോയിട്ടുണ്ട്.മാരുതി സുസുക്കി എമ്പ്ലോയീ യൂണിയ (Maruti Suzuki Employees Union) ല്‍ നിന്നും അനുമേഷ് യാദവ്, ആദിത്യ നിഗം എന്നിവരില്‍ നിന്നും നമുക്ക് അതിഥി പോസ്റ്റുകളുമുണ്ട്. കാഫിലൈറ്റ് (Kafilaite) അമാന്‍ സീതി The Hinduവില്‍ എഴുതിയിട്ട്മുണ്ട്. ഈ ഓരോന്നും മുള്ളു നിറഞ്ഞതും കൈകാര്യം ചെയ്യാന്‍ പ്രയാസകരമായതുമായ ഈ പ്രശനതെക്കുറിച്ചു ചിന്തിക്കുന്നതില്‍ വളരെ സഹായകരമായിട്ടുണ്ട്. സാമ്പത്തിക താല്‍പര്യങ്ങളില്‍, അവര്‍ മുന്‍പേ പറഞ്ഞത് ആവര്തിക്കുന്നതിനപ്പുരം, എന്‍റെ പ്രതേക ശ്രദ്ധ മരണത്തെ കുറിച്ചും അതിന്‍റെ അര്‍ത്ഥതലങ്ങളെ കുറിച്ചുമാണ്, പ്രതേകിച്ചും ഒരു വ്യവസായ ശാലക്കുള്ളിലോ അല്ലെങ്കില്‍ വ്യവസായശാല കേന്ധ്രീക്ര്ധ്മായോ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍........
കുറ്റ പെടുത്തേണ്ടതും നിര്‍ഭഗ്യഗരവുമായ അവാനിഷ് കുമാര്‍ ദേവിന്‍റെ മരണം സ്ഥിരീകരിച്ചത് മുതല്‍, ഉത്തരേന്ത്യന്‍ വ്യവസായങ്ങളുടെ ഹിര്‍ദ്യ ഭാഗമായ ഹരിയാനയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വര്‍ഗ്ഗ സങ്കട്ടനങ്ങള്‍ വളരെ ദുഃഖബന്ധുരമായ ആപത്തുകളാണ്. ഒരു ഫാക്ടറിയിലെ മാനേജരെ കൊല്ലുക എന്നത് വലിയ കൊടിയ പാപമായി കരുതുന്ന ആളുകളില്‍ നിന്നും നിര്ഗ്ഗളിക്കുന്ന വെറുപ്പിന്‍റെ സുനാമി തിരകള്‍ക്ക് ഞങ്ങള്‍ സാക്ഷികളായിട്ടുണ്ട്.ഖേദകരമായ, ചിലപ്പോള്‍ അങ്ങേയറ്റം ഭയാനകമായ ദുരന്തങ്ങള്‍ (ദേവിന്‍റെ കൊലപാതകം അദ്ധേഹത്തിന്‍റെ കുടുംബക്കാര്‍ക്കും സുഹ്രത്തുക്കള്‍ക്കും അങ്ങേയറ്റം അഗാധമായ ദുരന്തമാണെന്നതില്‍ ഒരു സംശയവുമില്ല) വളരെ വലിയ തോതില്‍ വ്യക്തിതലങ്ങള്‍ങ്ങള്‍ക്കുമപ്പുറം ചില പ്രതേക അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഉപകരണമാകാരുണ്
ഒരു ഫാക്ടറി അഗ്നിബാദയേല്‍ക്കുമ്പോള്‍ അതിനുള്ളില്‍ കുടുങ്ങിയവരെ അത് കരിച്ചു കളയുന്നത് ഇവര്‍ ആരാരോക്കെ എന്ന് പരികണിക്കാതെയാണ്. ഇപ്രകാരം തന്നെയാണ്, പുക കാരണമായുള്ള ശോസം മുട്ടല്‍, അത് ശോസകൊശങ്ങളെ ബാധിക്കുന്നത് ഇത് മാനേജരുടെതാണ് അല്ലെങ്കില്‍ ഇത് ഒരു തൊഴിലാളിയുടെതാണ് എന്ന് നോക്കിയല്ല. അഗ്നി ആഘാതങ്ങളുടെ ഫലങ്ങള്‍ ഒരു പോലെയായിരിക്കെ, ഇവിടെ ഉണ്ടായിട്ടുള്ള രണ്ടു തീപിടുത്തങ്ങളുടെയും അനന്തരഫലങ്ങള്‍ വിത്യസ്തമാകുന്നതെങ്ങനെ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. സൊവസതിക്ക് ചില അക്രമികള്‍ തീവെച്ചത് നിമിത്തം കത്തി കരിഞ്ഞ ഒരിരക്ക് ഒരു ഫാക്ടറി നടത്തിപ്പുക്കാരുടെ മനപ്പൂര്‍വമായ അവഗണനയാല്‍ വെന്തു വണ്ണീറായ അനേകം ഇരകളേക്കാള്‍ എന്ത് വലിയ സവിശേഷതയാണ് ഇത്ര വിലപിക്കാന്‍ മാത്രം കാണുന്നത്. മാനേസറിലുണ്ടായ ഒരു തീപിടുത്തത്തെ കുറിച്ച് നമ്മള്‍ ഈയടുത്ത നാളുകളായി ഒരു പാട് കേട്ടിട്ടുണ്ട്. എന്നാല്‍ എന്ത് കൊണ്ട് നമ്മള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങങ്ങള്‍ മുമ്പ് ഫരീദാബാദില്‍ സംഭവിച്ച അഗ്നിബാദയെ കുറിച്ച് നന്നേ കുറച്ചു കേള്‍ക്കുന്നു?
ഞാന്‍ മുമ്പ് എഴുതിയ പോലെ മാനേസറില്‍ സ്ഥിതി ചെയ്യുന്ന മാരുതി സുസുക്കി കമ്പനിയിലെ 91 ജോലിക്കാരെ കോടതി കസ്റ്റടിയിലെടുക്കുകയും പിന്നീട് ഭോണ്ട്സി ജൈലിലേക്കഴക്കുകയും ചെയ്തു. ഹരിയാന പോലീസ് പേരറിയാത്ത മറ്റൊരഞ്ഞൂര് പേര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുമുണ്ട്.
ന്യായാധിപ, നിയമ ചട്ടങ്ങളില്‍ നിന്നെല്ലാം പതിവില്ലാത്ത വിധം തെന്നിമാറി ഈ ജോലിക്കാരെയെല്ലാം കോടതി കസ്റ്റടിയില്‍ പോലീസ് സ്റ്റേഷനിലേക്കഴക്കാനുള്ള വിധി പ്രസ്താവിച്ചു.കുറ്റാരോപിതര്‍ എതൊരര്‍തത്തിലും കോടതിക്ക് മുമ്പാകെ ഹാജരാക്കപെടണമെന്നുള്ളതാണ് പ്രസ്താവ്യം, അപ്രകാരം പ്രതികള്‍ക്ക് തങ്ങളുടെ വാദഗതികള്‍ ഭയമോ ബാലാല്‍ക്കാരമോ കൂടാതെ കോടതിക്ക് മുമ്പാകെ രേഖപെടുത്താം . അതിലൂടെ ജഡ്ജിക്ക് കുറ്റകിര്‍ത്യത്തെ കുറിച്ച ശരിയായ ഒരു പ്രാഥമിക വീക്ഷണം രൂപപെടുതാനും കഴിയുന്നു. മാരുതി സുസുക്കിയെ പോലെ ഒരു വലിയ കമ്പനിയിലെ, അവിടത്തെ ഒരു മാനേജര്‍ കൊല്ലപെട്ടത് മുതല്‍ പോലീസും കോടതിയും (എന്തിനു)ഹരിയാന ഗവര്ന്മേന്റ്റ് പോലും സാധാരണ നിയമ ചട്ടങ്ങളെ ഒരിടത്തേക്ക് മാറ്റിവെക്കാനുള്ള അസുലഭ സന്ദര്‍ഭമായാണിതിനെ കാണുന്നത്. കേന്ദ്രത്തിലേയും ഹരിയാനയിലേയും മന്ത്രിമാര്‍ പ്രസ്താവനകളിറക്കി. പ്രധാനമന്ത്രി കസേരയിലേക്ക് കണ്ണും നട്ടിരിക്കുന്ന നരേന്ദ്ര മോഡി ജപ്പാനിലേക്ക് കുതിക്കുകയും സുസുക്കി കോര്‍പ്പറെഷനെ തന്നോടൊപ്പം അത്താഴത്തിനു ക്ഷണിക്കുകയും ചെയ്തു. ലേഖനമെഴുത്തുകാര്‍ പുതിയ പദങ്ങള്ക്കായി തങ്ങളുടെ പേനകള്‍ സജ്ജീകരിച്ചു. വ്യവസായ മേലാളന്മാര്‍ കരുണയില്ലാത്ത നടപടികളെടുത്തു. വ്യാവസായിക തൊഴിലാളി വര്‍ഗ്ഗത്തോടുള്ള തങ്ങളുടെ പുച്ഛം കാരണം മാവോവാദികള്‍ പ്രസിദ്ധരെങ്കിലും, ഈ ഒരു സംഭവത്തില്‍ അഭ്യാന്തര മന്ത്രാലയം മാവോഇസ്റ്റുകളുടെ പങ്കിനെകുറിച്ച് സൂചന നല്‍കിയിട്ടുണ്ട്.വലതു പക്ഷ ബ്ലോഗ്ഗെര്‍മാരും ടെലിവിഷന്‍ (commentators) അവതാരകന്മാരും തൊഴിലാളികള്‍ക്കെതിരെ തങ്ങളുടെ നല്ലോണം വേരുറച്ച വെറുപ്പിന്‍റെ ചെപ്പ് തുറന്നുവിടാനുള്ള വന്നുപെട്ട അവസരമായാനിതിനെ കണ്ടത്. വിഷയീഭവിച്ച ഓരോരുത്തരും തൊഴില്‍ നിയമങ്ങളുടെ ഓരോ തുണ്ട് ആവിശ്യാമായി തോന്നിച്ചു.
ഇതിനിടയില്‍, പ്രതികള്‍ക്കുവേണ്ടി ഹാജരായ വക്കീല്‍ ഇന്നലെ എന്നെ വിളിക്കുകയും സംഭവത്തിന്‍റെ പേരില്‍ പിടിച്ചു കൊണ്ടുപോയി ഭോണ്ട്സി ജയിലില്‍ അടച്ച ചെറുപ്പക്കാരായ നിരവധി തൊഴിലാളികള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. അവര്‍ ആ സമയം ഫാക്ടറിയില്‍ പോലുമുണ്ടായിരുന്നില്ല, കാരണം അവരുടെ 'ഷിഫ്റ്റ്' തുടങ്ങാനിരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. സമയവും (presence) സ്ഥലതുണ്ടാകളും സാദാരണ ഒരു ക്രിമിനല്‍ വിധിന്യായത്തില്‍ വളരെ നിര്‍ണ്ണായകമാണെന്നിരിക്കെ അതിവിചിത്രമായ ഈ ഒരു കേസില്‍ ഇത് വളരെ ചെറുതും ആവിശ്യമില്ലതതുമായ വിവരങ്ങളായിരുന്നു. ഈ ചെറുപ്പക്കാരായ തെണ്ണൂറ്റിയൊന്നു (91) ജോലിക്കാര്‍ക്ക് ജയിലില്‍ എന്ത് സാഹചര്യമായിരുന്നു! ഹരിയാന പോലീസ് നിങ്ങള്‍ ഈ ദുരന്തത്തില്‍ പന്കുകൊണ്ടിട്ടുണ്ടെന്നു അവരെ മനസ്സിലാക്കി കൊണ്ടിരിക്കുന്നു, അപ്രകാരം ഈ മഹത്തായ ദേശത്തിലെ കോപംപൂണ്ടിരിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കും, വ്യവസായ മുതലാളിമാര്‍ക്കും, ലേഖനമെഴുത്തുകാര്‍ക്കും തങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കാനുള്ള സമയം കിട്ടികൊണ്ടിരിക്കും. ഒരു പക്ഷെ, ഈയടുത്ത് ഛത്തീസ്ഗഡില്‍ കണ്ട, മരിച്ച കുട്ടികള്‍ക്കിടയില്‍ ഒളിച്ചിരുന്നുള്ള മാവോഇസ്റ്റുകളുടെ അതെ (spirit) സ്പിരിറ്റോടു കൂടിരണ്ടോ മൂന്നോ ചുറു ചുറുക്കുള്ള യുവാക്കളെ അഭ്യാന്തര മന്ത്രാലയം ഇവര്‍ക്കിടയില്‍ കണ്ടെത്തിയിട്ടുണ്ടെന്നുവരാം.
ഹരിയാന പോലീസ് മാനേസറിന്‍റെ ചുറ്റിപറ്റിയുള്ള പ്രദേശങ്ങളും അകന്ന പ്രദേശങ്ങളും വളരെ ജാഗവത്തായി, സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. മാന്യമായ കുറ്റന്നോഷണത്തിലൂടെ ഹരിയാന പോലീസ് ഇതുവരെ പെരെടുതിട്ടില്ല. ഇവര്‍ ഇപ്പോള്‍ ജ്ഹാജ്ജ്ഹരിലും രോഹ്ടകിലും മാനേസറിന്‍റെ ചുറ്റുവട്ടങ്ങളിലുമുള്ള വാടക മുറികള്‍ തേടിയാണ് പോയി കൊണ്ടിരിക്കുന്നത്, അവിടെയാണ് തൊഴിലാളികള്‍ (ഇവരില്‍ അധിക പേരും കുടിയേറിപാര്‍പ്പുകാരാണ്) താമസിച്ചു കൊണ്ടിരിക്കുന്നത്. അവര്‍ക്ക് കഴിയുന്ന എല്ലാവരെയും അവര്‍ ഭീഷണി പെടുത്തി കൊണ്ടിരിക്കുന്നു. വീടുകള്‍ തോറും കയറിയിറങ്ങി താന്താങ്ങളുടെ മക്കളെ ഉടന്‍തന്നെ ഉപേക്ഷിക്കാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നു,അല്ലാത്ത പക്ഷം മുഴുവന്‍ ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും.ഇനി അവരങ്ങനെ ചെയ്യാതിരിക്കെ പോലീസെ സോഷ്ട്ടപ്രകാരം അവരുടെ മക്കളെ കുടിഴൊയിപ്പിച്ചാല്‍ പോലീസിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുകയുമില്ല.
Special Note:
(വായനക്കാരുടെ പ്രതേക ശ്രദ്ധക്ക്: 'ഈ വിവര്‍ത്തനം പൂര്‍ണ്ണമല്ല...ഉടന്‍ ഇത് മുഴുവന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുക)
വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതുക..
ReplyDelete