സന്താനങ്ങള്‍ ഭാവിയുടെതല്ല, ഇന്നിന്‍റെ തന്നെ വാഗ്ദാനങ്ങളാണ്.
അതിനാല്‍ തന്നെ സന്താനങ്ങള്‍ക്ക് വേണ്ടിയുള്ള ഓരോ കരുതിവെപ്പും നാളേക്ക്
വേണ്ടിയല്ല ഇന്നിനു വേണ്ടിതന്നെയുള്ള കരുതിവെപ്പുകളാണ്. ഈ കരുതിവെപ്പിനെ കുറിച്ച
കൃത്യമായ കണക്കുകൂട്ടലുകള്‍ ഇരുട്ടിന്‍റെ ശക്തികള്‍ മനസ്സിലാക്കിവെച്ചിട്ടുണ്ട്.
ദിനമെന്നോണം
കുട്ടികളെ ലക്‌ഷ്യം വെച്ച് വന്നുകൊണ്ടിരിക്കുന്ന സിനിമകളും മറ്റു
സി.ഡി/കാസറ്റുകളും ലക്‌ഷ്യം വെക്കുന്നത് നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെയാണ്. കാര്‍ട്ടൂണ്‍
അനിമേഷന്‍ ഇഷ്ട്ടപെടുന്നവരാനല്ലോ കുഞ്ഞുങ്ങള്‍. ഏതൊരു കൊച്ചു കുഞ്ഞിന്റെയും
മനസ്സില്‍ അന്നന്ന് കാര്‍ട്ടൂണ്‍ ചാനലില്‍ കാണുന്ന കഥാപാത്രമാകും ഒരു ഹരമായി തങ്ങി
നില്‍ക്കുക. വളരെ ചെറുപ്പത്തില്‍ തന്നെ ടി.വി. ചാനലുകള്‍ മാറ്റുന്നതു പഠിക്കുന്ന
കുട്ടികള്‍, ഏറ്റവും അതികം ചിലവിടുന്നത് കാര്‍ട്ടൂണ്‍ ചാനലുകളില്‍ ആണെന്ന് കാണാം.
അമാനുഷിക കഥാപാത്രങ്ങളും ഏറ്റവും പുതിയ സിനിമകളേ മാതൃകയാക്കി അവയുടെ പുന:
സംപ്രേക്ഷനവുമാണ് ഇന്ന് ഏറെക്കുറെ ഏറ്റവും മാര്‍ക്കറ്റു ബിസിനസ്. കുട്ടികളെ ലക്ഷമാക്കി ലോകാടിസ്ഥാനത്തില്‍ തന്നെ ഇറങ്ങുന്ന ഭ്രമകാഴ്ചകളുടെ
പകര്‍പ്പുകള്‍ തന്നെയാണ് മലയാളത്തിലും ഇറങ്ങുന്നത്. കാര്‍ട്ടൂണ്‍ സോഫ്റ്റ്‌വെയറുകളുടെ
സാധ്യതതകള്‍ മനസ്സിലാക്കി അമാനുഷികമായതും അശ്ലീലമായതുമായ കാര്‍ട്ടൂണ്‍ സിനിമകള്‍
മലയാളത്തിലും ഈയിടെ പ്രചുരപ്രചാരം നേടി വരുന്നുണ്ട്. ഇത്തരം
മാസ്സ് മീഡിയ മാലിന്യങ്ങല്‍ക്കെതിരെ നന്മയുടെ ബദലുകളെ കുറിച്ചുള്ള ആലോചനകള്‍
പുരോഗമിക്കുന്നെയുള്ളൂ.
ഈ സന്ദര്‍ഭത്തിലാണ് റസാഖ് വഴിയോരം സംവിധാനം ചെയ്ത് സലാം
കൊടിയത്തൂര്‍ നിര്‍മാണം നിര്‍വഹിച്ച ‘നന്മയുടെ പൂക്കള്‍’ ശ്രദ്ധേയമാവുന്നത്. മേല്‍
വിവരിച്ച തരം അശ്ലീല, അതിമാനുഷ പ്രവണതകല്‍ക്കെതിരിലുള നന്മയുടെ ഒരു കനത്ത പ്രതിരോധമാണ്
'നന്മയുടെ പൂക്കള്‍'.
ഇസ്ലാമിലെ അനുഷ്ടാനങ്ങലുയം ചര്യകളും
വളരെ ലളിതമായി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ രൂപകല്‍പ്പന
ചെയ്ത ‘നന്മയുടെ പൂക്കള്‍’ ഇസ്ലാമിക സമൂഹത്തിനു നല്‍കിയ മഹത്തായ ഒരു വലിയ
സംഭാവനയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ കുഞ്ഞുങ്ങളില്‍ മൂല്യ ബോധം വളര്‍ത്താന്‍
എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരനാമ്നു ഈ കാര്‍ട്ടൂണ്‍ സിനിമ. ദൈനം ദിന ജീവിതത്തില്‍ നാം പുലര്‍ത്തേണ്ട നിഷ്ടകളെ കുറിച്ച്
ബോതവാന്മാരക്കുന്നു എന്നതും വലിയ ഒരു നേട്ടം തന്നെ. നാം വിസ്മരിക്കുന്ന പ്രാര്‍ഥനകള്‍
,നല്ല ശീലങ്ങള്‍ ,സ്വഭാവഗുണങ്ങള്‍ എന്നിവയെല്ലാം ഒരു കഥാ കഥനം പോലെ കുട്ടികളുടെ
മനസ്സുകളിലേക്ക് സന്നിവേഷിപ്പിക്കുന്നു എന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്.
![]() |
പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ 'നന്മയുടെ പൂക്കള്‍' പ്രകാശനം ചെയ്യുന്നു. |
പല തരത്തിലുള്ള കാഴ്ചകലാല്‍ മലീമാസപെട്ടു പോകുന്ന കുഞ്ഞു ഹൃദയങ്ങളെ
തിരിച്ചു പിടിക്കാനുള്ള ഒരു ഉദ്യമം കൂടിയാണിത്. വീടുകളില്‍ നിന്നും പണ്ട്
കാലങ്ങളില്‍ വാമൊഴിയായി ലഭിച്ചിരുന്ന അനുഷ്ടാന മര്യാദകള്‍ ഇന്ന് സാഹചര്യങ്ങളുടെ
സ്വോധീനതാല്‍ നഷ്ടപ്പെട്ട് പോകുന്നു എന്നാ സന്ദേഹവും ഇത്തരമൊരു സംരംഭതിനു
പ്രചോധനമായതായി റസാക്ക് വഴിയോരം പറയുന്നു. കേവലമൊരു കഥ പറച്ചിലല്ല, മറിച്ചു
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവതി ഉപയോഗപ്പെടുത്തി ഏറ്റവും നല്ല ‘ഒരു
ഇസ്ലാമിക എന്റര്‍റ്റൈന്‍മെന്‍റ്’ ആണ് ‘നന്മയുടെ പൂക്കള്‍’. കഥപറച്ചിലിനും ഗാന
ചിത്രീകരനത്തിനും കൊടുത്ത അതെ ശ്രദ്ധ വിശ്വല്സിനും നല്‍കിയിരിക്കുന്നത് കാണാം.
ഉദാഹരണമായി,
റോഡ് മുറിച്ചു കടക്കുന്നതിന്റെ മര്യാദ പാടിയോ പറഞ്ഞോ പഠിപ്പിക്കുന്നതിന് പകരം ഇതിലെ
പ്രായം ചെന്ന വല്യുപ്പ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനം നിര്‍ത്തി
സൌകര്യമൊരുക്കി കൊടുക്കുന്നതു കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകും. അല്ലാഹുവിനെ
സൃഷ്ട്ടി വൈഭവത്തെ കുറിച്ചും മനുഷ്യന്‍ ഭൂമിയില്‍ ചെയ്യേണ്ട നന്മകളെ കുറിച്ചും
അതിനു അല്ലാഹു നല്‍കുന്ന പ്രതിഫലത്തെകുറിച്ചും ഹൃധ്യമായ ശൈലിയില്‍ കഥാ കഥനം പോലെ
‘നന്മയുടെ പൂക്കള്‍’ പറഞ്ഞു തരുന്നു. ഇതിലെ ഓരോ ഗാനവും മനോഹരമാണ്. കുടുംബം എന്നാ
അനിവരതയിലെക്കുന്ന ചൂണ്ടു പലക കൂടിയാണിത്. ഒരു കുടുംബത്തില്‍ നിര്‍ബന്ധമായും പുലര്‍ന്നു
പോരേണ്ടുന്ന ഇസ്ലാമിക മുന്ഗണനകളും ആചാരങ്ങളും അതീവ ശ്രദ്ധപുലര്‍ത്തി ‘നന്മകളുടെ
പൂക്കള്‍’ പറഞ്ഞു തരുന്നു. കൃത്യമായ ഒരു താളം ആദ്യാവസാനം വരെ ഈ കാര്‍ട്ടൂണ്‍ സിനിമ
നില നിര്‍ത്തുന്നു. ഉമ്മയും, ഉപ്പയും, മക്കളും പ്രായം ചെന്നവരും ഉള്‍പ്പെടെയുള്ള
കുടുംബം എന്ന യൂനിറ്റില്‍ പുലര്‍ന്നു പോരേണ്ടുന്ന ഇസ്ലാമിക നിഷ്ടകള്‍ മനോഹരമായി ഈ
കാര്‍ട്ടൂണ്‍ സിനിമ വരച്ചു തരുന്നു. പരസ്പര പെരുമാറ്റത്തിന്റെ ഇസ്ലാമിക മര്യാദകളെ
ആവിഷ്കരിക്കുവാന്‍ ഈ ടീമിനായി.
സാമ്പത്തികമായും സംവേദനപരമായും
കലാപരമായും ഇന്ന് മലയാളീ ഇസ്ലാമിക സമൂഹം അത്ര ദരിദ്രരോന്നുമല്ല. ദിനെനെയെന്നവണ്ണം
വന്നു കൊണ്ടേയിരിക്കുന്ന വീഡിയോ ആല്‍ബങ്ങളും, ഗാന സിഡികളും മലയാളികളുടെ, വിശിഷ്യ
ഗള്‍ഫ് മലയാളികളുടെ കലാപരമായ മികവ മനസ്സിലാക്കി തരുന്നു. യുടൂബിലും മറ്റും ഇത്തരം
സൃശ്ട്ടികള്‍ കാണുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കേവലമൊരു കല എന്നതിനപ്പുറം
ഇവയുടെ ഉപയോഗത്തെ കുറിച്ച് ഇനിയും ചര്‍ച്ചകള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ.
ഇസ്ലാമികമായ മൂല്യങ്ങള്‍ അപ്പടി പകര്‍ത്തി സിനിമ നിര്‍മിക്കുമ്പോള്‍ ഉണ്ടാകുന്ന
വിജയ സാധ്യതയെ കുറിച്ച ആശങ്കകള്‍ പലരും ഭയക്കുന്നു. അതിനാല്‍ തന്നെ ഒരു
പരീക്ഷണത്തിന് പലര്‍ക്കും പേടിയാണ്.
ഇവിടെയാണ് റസാക്ക് വഴിയോരവും അദ്ധേഹത്തിന്റെ
ക്യാരറ്റ് ക്രിയെഷനും ശ്രദ്ധേയമാവുന്നത്. കുട്ടികളുടെ ദാര്‍മിക ബോതത്തെ പരിപോഷിപ്പിക്കാന്‍ പുതിയ കാല സാങ്കേതിക
സംവിധാനഗല്‍ ഉപയോകപെടുത്തി ഇത്തരമൊരു സംരഭത്തിനു തുനിഞ്ഞിരങ്ങിയത് എന്ന് റസാക്ക്
വഴിയോരം പറയുന്നു. കുട്ടികളുടെ ഓരം ചേര്‍ന്ന് കഥ പറയുമ്പോള്‍ തന്നെ അതില്‍
അനിവാര്യ മായും വന്നു ചേരേണ്ട മൂല്യബോധത്തെ കുറിച്ച് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക്
നല്ല വശമുണ്ടെന്ന് ഈ ചിത്രം നമ്മോട് പറയുന്നു.
പുതിയ തലമുറയിലെ കുട്ടികള്‍ ഒരര്‍ത്ഥത്തില്‍ കംബ്യടര്‍ ലോകത്തിന്റെ
തടവറയിലാണ്. കുട്ടികളെ ലക്‌ഷ്യം വെച്ച് അനുതിനം ഇറങ്ങുന്ന അനിമേഷന്‍ ചിത്രങ്ങള്‍
അത് അടിവരയിടുന്നു. ഒരു സുപ്രഭാതത്തില്‍ അവരെ അതില്‍ നിന്നും മോചിപ്പിചെടുക്കനാകും
എന്ന് കരുതുന്നത് മൌട്യമാകും. എന്നാല്‍ അവരുപയൂഗിക്കുന്ന മീഡിയകളിലൂടെ തന്നെ നന്മ
പ്രസരണം ചെയ്യാന്‍ സാധിക്കുമ്പോള്‍ അത് വലിയ ഫലം ചെയ്യും. ഗള്‍ഫു മേഘലകളില്‍
ജീവിക്കുന്ന മലയാളീ കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രശ്ന പരിഹാരം കൂടിയാണിത്.
![]() |
റസാക്ക് വഴിയോരം |
കാര്‍ടൂണ്‍ അനിമേഷന്‍ രംഗത്ത് നിരവധി സംഭാവനകള്‍
ഇതിനകം തന്നെ നല്‍കിയ റസാക്ക് വഴിയോരം ആണ് ‘നന്മയുടെ പൂക്കള്‍’ രചനയും സംവിധാനവും
നിര്‍വഹിച്ചത്. യാസിര്‍ അറഫാത്ത് (പാലക്കാട്) ആണ് 3D
അനിമേഷന്‍ ഡയരക്ട്ടെര്‍. സലാം കൊടിയത്തൂര്‍ ആണ് ഇതിന്റെ നിര്‍മാണം. അമീന്‍ വേങ്ങര,
ബാസിത് കൊടിയത്തൂര്‍, അസ്ഹര്‍ വെട്ടുപാറ, ശിഹാബ് അണ്ടോണ, സലിം ആല്‍ഫ, ടി.പി.
അബ്ദുല്ല, നിയാസ് ചോല , രജീബ് അരീക്കോട്, സഹല ചെറുവാടി, സിദ്റത്തുല്‍ മുന്റ്ഹഹ, ബന്ന
ചെന്നമാങ്ങല്ലൂര്‍, അനില്‍ പരമേശ്വരന്‍, ടി.പി. ശുക്കൂര്‍ ചെറുവാടി, ഫസല്‍
കൊടുവള്ളി, ശാഹിറ ശുക്കൂര്‍, പി.എ. ജനീസ് ത്‌ാങ്ങിയവരാന് ഇതിന്റെ അണിയറ ശിപ്പികള്‍.
By- എം.എ.റഹ്മാന്‍.പുന്നോടി
No comments:
Post a Comment