Thursday, 3 April 2014

ട്രൈസ്‌’ : ഭയത്തെ ക്യാമറക്കുള്ളിലാക്കിയ ഹൃസ്വചിത്രം

              ടി.പി ചന്ദ്രശേഖര്‍ വധക്കേസ്‌ കേരള മന:സാക്ഷിയെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ പക്ഷെ ടി.പി കൊലപാതകം സംവദിച്ചത് മറ്റൊരു തലതിലായിരുന്നു. വെത്യസ്തമായ രണ്ടു ഐടിയോളജി എന്നതില്‍ നിന്നും ഒരേ ആശയത്തിന്റെ വെത്യസ്ഥ വീക്ഷണത്തോടുള്ള അസഹിഷ്ണുതയാണ് ടി. പിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. കേരള ജനത ഏറെകാലം ഇതിന്റെ വേദന നെഞ്ചില്‍ പേറി നടന്നു. ഇതിന്റെ അനുരണങ്ങള്‍ക്ക് കാതോര്‍ത്തു ഓരോ ദിവസവും കേരളം ഉണര്‍ന്നു. ഇരുട്ടിന്റെ മറവിലും വെളിച്ചത്തിന്റെ നിറവിലും ഒരു കൊല കത്തി തനിക്കെതിരെ ആരോ മൂര്ര്‍ച്ച കൂട്ടുന്നന്നുന്ടെന്നു ഓരോ മലയാളിയും പേടിയോടെ ഓര്‍ത്തെടുത്തു.

ടി.പി യുടെ കൊലപാതകം നമ്മുടെ രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് ചെറുതല്ലാത്ത കോളിളക്കമാണ് സൃഷ്ട്ടിച്ചത്. കമ്മ്യുണിസതോട് ഒട്ടി നിന്ന സാംസ്കാരിക നായകര്‍ പോലും മൌനം വെടിഞ്ഞത് നാം കണ്ടു. യുവ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ മുഫീദ്‌ മുതനൂര്‍ തന്റെ ‘ട്രൈസ്‌’ എന്നാ ഷോര്‍ട്ട് ഫിലിം വികസിപ്പിച്ചെടുത്തത് ടി.പി വധം യുവാക്കളെ എത്രമാത്രം അസ്വസ്ഥമാക്കുന്നു എന്നാ പൊയന്റില്‍ നിന്നാണ്.
 
ഓരോ കൊലപാതക ശ്രമത്തിനു പിന്നിലും തികഞ്ഞ അസൂത്രിദമുണ്ട്. കൊല ചെയ്യാന്‍ ഒരാളെ ടാര്‍ഗെറ്റ് ചെയ്യുന്നതോടെ നേരത്തെ വാര്‍ത്തെടുത്ത ഈ പദ്ധതി നടപ്പാക്കുകയാണ് എതിരാളികള്‍ ചെയ്യുന്നത്. കൊലപാതകത്തെ ഓര്‍മപ്പെടുത്തുന്ന ഓരോ സംസാരവും അസ്വസ്തമാക്കുന്നത് കൊല എന്നാ പ്രക്രിയ സ്വയം തന്നെ ഭീതിയില്‍ നിന്നും രൂപമെടുത്ത ഒന്നായതിനാലാണ്. ആ പദം സ്വയം തന്നെ നമ്മുടെ സാമൂഹിക ബോധമണ്ഡലത്തില്‍ ഉല്പാതിപ്പിക്കുന്ന നിര്മിതി അപകടകരവും ഒരു സമൂഹത്തെ മാനസികമായും സാമ്സാകികമായും ഒരുപാട് കാലത്തേക്ക് അസ്വസ്തമാക്കാന്‍ പോന്നതുമാണ്. സമൂഹത്തില്‍ അടിക്കടി ഉണ്ടാകുന്ന കൊലപാതക വാര്‍ത്തകള്‍ എങ്ങനെയാണ് സാമൂഹിക ജീവിത വ്യവഹാരങ്ങളെ ഭയം എന്നാ ഒറ്റ പോയന്റില്‍ തളര്തിയിടുന്നത് എന്ന ഒരു തന്തുവാന് മുഫീദ്‌ വികസിപ്പിച്ചെടുക്കുന്നത്.
കൊലപാതകം എന്നാ സംജ്യ സ്വയം ഉള്പാടിപ്പുക്കുന്ന ഭയം എന്നാ വികാരത്തെ ഒരുപക്ഷെ മഹോഹരമായി ആവിഷകരിച്ചത് കവി അയ്യപ്പപണിക്കര്‍ ആയിരിക്കാം.  കൊലപാതകത്തിലെ ഓരോ വാക്കും വ്യത്യസ്തവും സ്വയം തന്നെ നിലനില്‍ക്കാന്‍ കേള്പ്പുള്ളതുമാണ്, എന്നാലോ അത് ഉള്പ്പാതിക്കുന്നത് പുറമേക്ക് നിര്ദോഷികം എന്ന് തോന്നിക്കുന്നതും വസ്തുതാപരമായി ഒരുപാട് ആന്തരീകാര്തമുല്ലതുമാനെന്നു ‘കൊലപാതകം’ എന്നാ കവിതയില്‍ അയ്യപ്പപ്പണിക്കര്‍ നിരീക്ഷിക്കുന്നുണ്ട്. 
 
രാഷ്ട്രീയ കൊലപാതകങ്ങളെ പോലിപ്പിച്ചും പര്‍വതീകരിച്ചും ആഘോഷിക്കുന്ന മീഡിയ അതുല്പ്പാതിപ്പിക്കുന്ന അശ്ലീലവും സമൂഹത്തിന്റെ മനോഘടനയില്‍ തന്നെ ജനിതക മാറ്റം വരുതുന്നതുമായ ഉപോല്‍പ്പന്നങ്ങളെ തീരെ പരിഗണിക്കാരില്ല എന്നതാണ്. കൊലപാതക വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥയില്‍ എത്തിക്കുന്നത് താന്‍ കൂടി ഉള്‍പ്പെട്ട ‘യുവാക്കള്‍’ എന്നാ വിഭാഗത്തെയാണ് എന്നാ സന്ദേശമാണ് സംവിധായകന്‍ മുന്നോട്ടു വെക്കുന്നത്. കഥയിലെ മുഴുവന്‍ കഥാപാത്രങ്ങളും യുവാകളാനെന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.
ഒരു വായന ശാലയുടെ പശ്ചാതലത്തിലാണ് ‘ട്രൈസ്‌’ വികസിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാമൂക ബോധത്തില്‍ പരിക്കേല്‍പ്പിച്ച ഒരു പ്രത്യേക സാഹചര്യത്തില്‍, അതിന്റെ ദീര്‍ഘവും സ്ഥായിമാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്കില്‍ നിന്നുമാന് കഥ തുടങ്ങുന്നത്. വായിക്കുന്ന ജനത ഒരു സമൂഹത്തിന്റെ കരുത്താണ്. എന്നാല്‍ ഇന്നത്തെ പ്രതിദിന വായനകള്‍ സാമൂഹിക മനസാക്ഷിക്കു ആപത്താണെന്ന് അപകടകരമാണെന്ന് ചാള്‍സ് ബടിലൈര്‍ അപിപ്രയപ്പെട്ടിട്ടുണ്ട്. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ ‘ഏതൊരു പത്രവും, അതിന്റെ ആദ്യത്തെ വരി മുതല്‍ അവസാനത്തെ വരി വരെ ഭീതിയുടെ ഒരു വലയമാണ് ഉള്പാതിപ്പിക്കുന്നത്. വേരുപ്പിനാല്‍ മനം മടുപ്പിക്കാതെ നിഷ്കനകനായ ഒരാളുടെ കൈകള്‍ ഈ പത്രങ്ങളെ സ്പഷിക്കുകയെന്നത്തെ എനിക്കിത് വരെയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല’. സൂക്ഷ്മമായ വായനയില്‍ ഇതില്‍ ചില ശരികലുണ്ട്. തികച്ചും അശ്ലീലവും സാമൂഹിക ബോധമണ്ഡലത്തെ വൃണപ്പെടുതുന്നതുമായ ഏതൊരു സംഭവവും വ്യത്യസ്ത മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി പഠനവിധേയമാക്കിയാല്‍ ഇക്കാര്യം ബോധ്യപ്പെടും. 
താന്‍ വായിച്ചറിഞ്ഞ ഈ വീക്ഷനങ്ങളാണ് ഓരോ സംസാരങ്ങളും തുടര്ത്തുന്നതും അവസാനിപ്പിക്കുന്നതും. വ്യത്യസ്ത പത്രങ്ങള്‍ ടി.പി കൊലപാതകത്തെ കൈകാര്യം ചെയ്ത രീതി പകര്‍ത്തിയ ശേഷം, ഈ സെന്സേഷണല്‍ ചെയ്യപ്പെട്ട വാര്‍ത്തകള്‍ വായിച്ചു, ഇതിനകം തന്നെ ഭയം എന്നാ വികാരം ഇന്റെണലൈസ്ദ് ചെയ്യപ്പെട്ട. അസ്വസ്ഥമായ കുറെ ചെറുപ്പക്കാര്‍ ടി.പി കൊലപാതകത്തെ വ്യത്യസ്തമായ ആങ്കിളില്‍ വീക്ഷിക്കുന്നിടത് നിന്നാണ് കഥ തുടങ്ങുന്നത്. ക്രിയാത്മക സംവാദങ്ങള്‍ക്ക് വേദിയാവേണ്ട വായനശാല ടി.പി കൊലപാതകാതെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഒറ്റപ്പെട്ടു നിന്നിരുന്ന ഒരാള്‍ തെല്ലൊരു ശബ്ദത്തോട് ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തു പോകുന്നതിലൂടെ ആരഭിക്കുന്ന കഥപറയല്‍, ഒരു പാട് പ്രതീകങ്ങളെ ദൃശ്യവത്കരിച്ചാണ് ആവിഷ്കരിക്കപ്പെടുന്നത്. പശ്ചാത്തല സംഗീതവും അടിക്കടി പ്രദര്‍ശിപ്പിക്കപ്പെടുന്ന രാഷ്ട്രീയ ചിഹ്നങ്ങളും കാഴ്ച്ചക്കാരനില്‍ ഒരു വല്ലാത്ത ആശങ്ക ഉള്പാതിപ്പിക്കാന്‍ പോന്നതാണ്. ചീറിപ്പായുന്ന ബൈക്ക്‌, കത്തി, ഇടമുറിഞ്ഞു കേള്‍ക്കുന്ന മൊബൈല്‍ സംസാരങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങി, നിഗൂഡമായ ഒരുപാട് ബിംബങ്ങളെ കാണിച്ച ശേഷം ഈ സ്ഥായിയായ പേടി കൂടുതല്‍ ഊട്ടപ്പെടുന്നു. അവസാനം തന്റെ ഈ സകല സന്നാഹങ്ങളും കാഴ്ചക്കാരന്‍ കരുതുന്ന പോലെ ഒരുത്തന്റെ നെഞ്ചുപിളര്‍ക്കാനല്ല എന്ന് മുഖ്യകഥാപാത്രം തെളിയിക്കുന്നതോടെ ഒന്‍പതു മിനിട്ടോളം ദൈര്ഘ്യം വരുന്ന ഈ ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നു.
 
രാഷ്ട്രീയ കൊതപാതകങ്ങള്‍ മറ്റേതൊരു മുഖ്യ കുറ്റകൃത്യം പോലെയും ശിക്ഷിക്കപ്പെടെണ്ടതാണ്. ഒരു പക്ഷെ കൊലപാതകി ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരിക്കാം. എന്നാല്‍ ഓരോ കൊലപാതകങ്ങളും സമൂഹത്തില്‍  ഏല്‍പ്പിക്കുന്ന മുറിവ് സുഖപ്പെടുത്തുക പ്രയാസമാണെന്ന് ഈ ഫിലിം പറഞ്ഞു തരുന്നു. അതായത് കൊലപ്പതകത്തിന്റെ  ബോഡി ലാങ്ങേജ് നിഗൂടതയിലാണ്. ഈ നിഗൂടത ‘ചക്ക മുറിക്കുക’ എന്നാ കേവല ബോധത്തെ പോലും സംശയതിലാക്കുന്നു. കത്തിയുടെ പ്രാഥമിക ധര്‍മം വിസ്മരിക്കുകയും തലസ്ഥാനത് പത്രങ്ങളും മറ്റു വിവിധങ്ങളായ ബിന്ബങ്ങളും പകര്‍ന്നു നല്‍കിയ ഭയത്തിന്റേതായ ഒരു പ്രത്യേക ആശയം മാത്രം ഉള്പാതിപ്പിക്കുകയും ചെയ്യുന്നു. ഇത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നമ്മുടെ ബോധമണ്ഡലത്തെ എത്രമാത്രം ജുഗുത്സഹമാക്കിയിട്ടുണ്ടെന്നു ‘ട്രൈസ്‌’ പറഞ്ഞു തരുന്നു. ഈ ചിത്രത്തിലെ മുഴുവന്‍ കഥാപാത്രങ്ങളും യുവാക്കളാണ്. സമൂഹത്തില്‍ അല്പമെങ്കിലും ധൈര്യപ്പെടുന്നവര്‍ എന്ന് പൊതുവേ കരുതപ്പെടുന്ന യുവാക്കള്‍ പോലും സ്ഥിരമായ  ഭയത്തിന്റെ പുകമറക്കുള്ളിലാണ്. അപ്പോള്‍ സമൂഹത്തിന്റെ മറ്റു ദുര്ബല വിഭാഗങ്ങളുടെ അവസ്ഥ ആലോചിക്കാവുന്നതെയുള്ളൂ. 
 
കെ.പി.ബി പ്രോടക്ഷന്റെ ബാനറില്‍ നിര്‍മിച്ച മൂന്നാമത്തെ സംരംഭമാണിത്. എം.എ. റഹ്മാന്‍ പുന്നോടി മുഖ്യ കഥാപാത്രത്തെ ആവിഷ്കരിക്കുന്നു. കെ. പി. സദരുധീന്‍, മുഹ്സിന്‍, മുനവ്വര്‍ ആലിങ്ങച്ചാല്‍, സുരേഷ് എന്നി വരാണ് മറ്റു കഥാപാത്രങ്ങള്‍. 
 
 
          (ചന്ദ്രികആഴ്ചവട്ടത്തില്‍പ്രസ്ദീകരിച്ചത്.)
                      By- മുസ്വദ്ദിഖ് കൊട്ടപറമ്പന്‍.) 

Wednesday, 2 April 2014

നിരൂപണം: "നന്മയുടെ പൂക്കള്‍"- അനിമേഷന്‍ ഫിലിം.



സന്താനങ്ങള്‍ ഭാവിയുടെതല്ല, ഇന്നിന്‍റെ തന്നെ വാഗ്ദാനങ്ങളാണ്.
 അതിനാല്‍ തന്നെ സന്താനങ്ങള്‍ക്ക് വേണ്ടിയുള്ള ഓരോ കരുതിവെപ്പും നാളേക്ക് വേണ്ടിയല്ല ഇന്നിനു വേണ്ടിതന്നെയുള്ള കരുതിവെപ്പുകളാണ്. ഈ കരുതിവെപ്പിനെ കുറിച്ച കൃത്യമായ കണക്കുകൂട്ടലുകള്‍ ഇരുട്ടിന്‍റെ ശക്തികള്‍ മനസ്സിലാക്കിവെച്ചിട്ടുണ്ട്. 


ദിനമെന്നോണം കുട്ടികളെ ലക്‌ഷ്യം വെച്ച് വന്നുകൊണ്ടിരിക്കുന്ന സിനിമകളും മറ്റു സി.ഡി/കാസറ്റുകളും ലക്‌ഷ്യം വെക്കുന്നത് നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെയാണ്. കാര്‍ട്ടൂണ്‍ അനിമേഷന്‍ ഇഷ്ട്ടപെടുന്നവരാനല്ലോ കുഞ്ഞുങ്ങള്‍. ഏതൊരു കൊച്ചു കുഞ്ഞിന്റെയും മനസ്സില്‍ അന്നന്ന് കാര്‍ട്ടൂണ്‍ ചാനലില്‍ കാണുന്ന കഥാപാത്രമാകും ഒരു ഹരമായി തങ്ങി നില്‍ക്കുക. വളരെ ചെറുപ്പത്തില്‍ തന്നെ ടി.വി. ചാനലുകള്‍ മാറ്റുന്നതു പഠിക്കുന്ന കുട്ടികള്‍, ഏറ്റവും അതികം ചിലവിടുന്നത്‌ കാര്‍ട്ടൂണ്‍ ചാനലുകളില്‍ ആണെന്ന് കാണാം. അമാനുഷിക കഥാപാത്രങ്ങളും ഏറ്റവും പുതിയ സിനിമകളേ മാതൃകയാക്കി അവയുടെ പുന: സംപ്രേക്ഷനവുമാണ് ഇന്ന് ഏറെക്കുറെ ഏറ്റവും മാര്‍ക്കറ്റു ബിസിനസ്. കുട്ടികളെ ലക്ഷമാക്കി ലോകാടിസ്ഥാനത്തില്‍ തന്നെ ഇറങ്ങുന്ന ഭ്രമകാഴ്ചകളുടെ പകര്‍പ്പുകള്‍ തന്നെയാണ് മലയാളത്തിലും ഇറങ്ങുന്നത്. കാര്‍ട്ടൂണ്‍ സോഫ്റ്റ്‌വെയറുകളുടെ സാധ്യതതകള്‍ മനസ്സിലാക്കി അമാനുഷികമായതും അശ്ലീലമായതുമായ കാര്‍ട്ടൂണ്‍ സിനിമകള്‍ മലയാളത്തിലും ഈയിടെ പ്രചുരപ്രചാരം നേടി വരുന്നുണ്ട്. ഇത്തരം മാസ്സ് മീഡിയ മാലിന്യങ്ങല്‍ക്കെതിരെ നന്മയുടെ ബദലുകളെ കുറിച്ചുള്ള ആലോചനകള്‍ പുരോഗമിക്കുന്നെയുള്ളൂ.
     ഈ സന്ദര്‍ഭത്തിലാണ് റസാഖ് വഴിയോരം സംവിധാനം ചെയ്ത് സലാം കൊടിയത്തൂര്‍ നിര്‍മാണം നിര്‍വഹിച്ച ‘നന്മയുടെ പൂക്കള്‍’ ശ്രദ്ധേയമാവുന്നത്. മേല്‍ വിവരിച്ച തരം അശ്ലീല, അതിമാനുഷ പ്രവണതകല്‍ക്കെതിരിലുള നന്മയുടെ ഒരു കനത്ത പ്രതിരോധമാണ് 'നന്മയുടെ പൂക്കള്‍'
ഇസ്ലാമിലെ അനുഷ്ടാനങ്ങലുയം ചര്യകളും വളരെ ലളിതമായി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ മനസ്സിലാകുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത ‘നന്മയുടെ പൂക്കള്‍’ ഇസ്ലാമിക സമൂഹത്തിനു നല്‍കിയ മഹത്തായ ഒരു വലിയ സംഭാവനയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ കുഞ്ഞുങ്ങളില്‍ മൂല്യ ബോധം വളര്‍ത്താന്‍ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരനാമ്നു ഈ കാര്‍ട്ടൂണ്‍ സിനിമ. ദൈനം ദിന ജീവിതത്തില്‍ നാം പുലര്‍ത്തേണ്ട നിഷ്ടകളെ കുറിച്ച് ബോതവാന്മാരക്കുന്നു എന്നതും വലിയ ഒരു നേട്ടം തന്നെ. നാം വിസ്മരിക്കുന്ന പ്രാര്‍ഥനകള്‍ ,നല്ല ശീലങ്ങള്‍ ,സ്വഭാവഗുണങ്ങള്‍ എന്നിവയെല്ലാം ഒരു കഥാ കഥനം പോലെ കുട്ടികളുടെ മനസ്സുകളിലേക്ക് സന്നിവേഷിപ്പിക്കുന്നു എന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്.
പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ 'നന്മയുടെ പൂക്കള്‍' പ്രകാശനം ചെയ്യുന്നു.                   
പല തരത്തിലുള്ള കാഴ്ചകലാല്‍ മലീമാസപെട്ടു പോകുന്ന കുഞ്ഞു ഹൃദയങ്ങളെ തിരിച്ചു പിടിക്കാനുള്ള ഒരു ഉദ്യമം കൂടിയാണിത്. വീടുകളില്‍ നിന്നും പണ്ട് കാലങ്ങളില്‍ വാമൊഴിയായി ലഭിച്ചിരുന്ന അനുഷ്ടാന മര്യാദകള്‍ ഇന്ന് സാഹചര്യങ്ങളുടെ സ്വോധീനതാല്‍ നഷ്ടപ്പെട്ട് പോകുന്നു എന്നാ സന്ദേഹവും ഇത്തരമൊരു സംരംഭതിനു പ്രചോധനമായതായി റസാക്ക്‌ വഴിയോരം പറയുന്നു. കേവലമൊരു കഥ പറച്ചിലല്ല, മറിച്ചു ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവതി ഉപയോഗപ്പെടുത്തി ഏറ്റവും നല്ല ‘ഒരു ഇസ്ലാമിക എന്റര്‍റ്റൈന്‍മെന്‍റ്’ ആണ് ‘നന്മയുടെ പൂക്കള്‍’. കഥപറച്ചിലിനും ഗാന ചിത്രീകരനത്തിനും കൊടുത്ത അതെ ശ്രദ്ധ വിശ്വല്സിനും നല്‍കിയിരിക്കുന്നത് കാണാം. 
ഉദാഹരണമായി, റോഡ്‌ മുറിച്ചു കടക്കുന്നതിന്റെ മര്യാദ പാടിയോ പറഞ്ഞോ പഠിപ്പിക്കുന്നതിന് പകരം ഇതിലെ പ്രായം ചെന്ന വല്യുപ്പ റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ വാഹനം നിര്‍ത്തി സൌകര്യമൊരുക്കി കൊടുക്കുന്നതു കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകും. അല്ലാഹുവിനെ സൃഷ്ട്ടി വൈഭവത്തെ കുറിച്ചും മനുഷ്യന്‍ ഭൂമിയില്‍ ചെയ്യേണ്ട നന്മകളെ കുറിച്ചും അതിനു അല്ലാഹു നല്‍കുന്ന പ്രതിഫലത്തെകുറിച്ചും ഹൃധ്യമായ ശൈലിയില്‍ കഥാ കഥനം പോലെ ‘നന്മയുടെ പൂക്കള്‍’ പറഞ്ഞു തരുന്നു. ഇതിലെ ഓരോ ഗാനവും മനോഹരമാണ്. കുടുംബം എന്നാ അനിവരതയിലെക്കുന്ന ചൂണ്ടു പലക കൂടിയാണിത്. ഒരു കുടുംബത്തില്‍ നിര്‍ബന്ധമായും പുലര്‍ന്നു പോരേണ്ടുന്ന ഇസ്ലാമിക മുന്ഗണനകളും ആചാരങ്ങളും അതീവ ശ്രദ്ധപുലര്‍ത്തി ‘നന്മകളുടെ പൂക്കള്‍’ പറഞ്ഞു തരുന്നു. കൃത്യമായ ഒരു താളം ആദ്യാവസാനം വരെ ഈ കാര്‍ട്ടൂണ്‍ സിനിമ നില നിര്‍ത്തുന്നു. ഉമ്മയും, ഉപ്പയും, മക്കളും പ്രായം ചെന്നവരും ഉള്‍പ്പെടെയുള്ള കുടുംബം എന്ന യൂനിറ്റില്‍ പുലര്‍ന്നു പോരേണ്ടുന്ന ഇസ്ലാമിക നിഷ്ടകള്‍ മനോഹരമായി ഈ കാര്‍ട്ടൂണ്‍ സിനിമ വരച്ചു തരുന്നു. പരസ്പര പെരുമാറ്റത്തിന്റെ ഇസ്ലാമിക മര്യാദകളെ ആവിഷ്കരിക്കുവാന്‍ ഈ ടീമിനായി.
സാമ്പത്തികമായും സംവേദനപരമായും കലാപരമായും ഇന്ന് മലയാളീ ഇസ്ലാമിക സമൂഹം അത്ര ദരിദ്രരോന്നുമല്ല. ദിനെനെയെന്നവണ്ണം വന്നു കൊണ്ടേയിരിക്കുന്ന വീഡിയോ ആല്‍ബങ്ങളും, ഗാന സിഡികളും മലയാളികളുടെ, വിശിഷ്യ ഗള്‍ഫ്‌ മലയാളികളുടെ കലാപരമായ മികവ മനസ്സിലാക്കി തരുന്നു. യുടൂബിലും മറ്റും ഇത്തരം സൃശ്ട്ടികള്‍ കാണുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കേവലമൊരു കല എന്നതിനപ്പുറം ഇവയുടെ ഉപയോഗത്തെ കുറിച്ച് ഇനിയും ചര്‍ച്ചകള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. ഇസ്ലാമികമായ മൂല്യങ്ങള്‍ അപ്പടി പകര്‍ത്തി സിനിമ നിര്‍മിക്കുമ്പോള്‍ ഉണ്ടാകുന്ന വിജയ സാധ്യതയെ കുറിച്ച ആശങ്കകള്‍ പലരും ഭയക്കുന്നു. അതിനാല്‍ തന്നെ ഒരു പരീക്ഷണത്തിന്‌ പലര്‍ക്കും പേടിയാണ്. 
ഇവിടെയാണ്‌ റസാക്ക് വഴിയോരവും അദ്ധേഹത്തിന്റെ ക്യാരറ്റ് ക്രിയെഷനും ശ്രദ്ധേയമാവുന്നത്‌. കുട്ടികളുടെ ദാര്‍മിക ബോതത്തെ പരിപോഷിപ്പിക്കാന്‍ പുതിയ കാല സാങ്കേതിക സംവിധാനഗല്‍ ഉപയോകപെടുത്തി ഇത്തരമൊരു സംരഭത്തിനു തുനിഞ്ഞിരങ്ങിയത് എന്ന് റസാക്ക്‌ വഴിയോരം പറയുന്നു. കുട്ടികളുടെ ഓരം ചേര്‍ന്ന് കഥ പറയുമ്പോള്‍ തന്നെ അതില്‍ അനിവാര്യ മായും വന്നു ചേരേണ്ട മൂല്യബോധത്തെ കുറിച്ച് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നല്ല വശമുണ്ടെന്ന് ഈ ചിത്രം നമ്മോട് പറയുന്നു.
പുതിയ തലമുറയിലെ കുട്ടികള്‍ ഒരര്‍ത്ഥത്തില്‍ കംബ്യടര്‍ ലോകത്തിന്റെ തടവറയിലാണ്. കുട്ടികളെ ലക്‌ഷ്യം വെച്ച് അനുതിനം ഇറങ്ങുന്ന അനിമേഷന്‍ ചിത്രങ്ങള്‍ അത് അടിവരയിടുന്നു. ഒരു സുപ്രഭാതത്തില്‍ അവരെ അതില്‍ നിന്നും മോചിപ്പിചെടുക്കനാകും എന്ന് കരുതുന്നത് മൌട്യമാകും. എന്നാല്‍ അവരുപയൂഗിക്കുന്ന മീഡിയകളിലൂടെ തന്നെ നന്മ പ്രസരണം ചെയ്യാന്‍ സാധിക്കുമ്പോള്‍ അത് വലിയ ഫലം ചെയ്യും. ഗള്‍ഫു മേഘലകളില്‍ ജീവിക്കുന്ന മലയാളീ കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രശ്ന പരിഹാരം കൂടിയാണിത്.
റസാക്ക് വഴിയോരം
കാര്‍ടൂണ്‍ അനിമേഷന്‍ രംഗത്ത് നിരവധി സംഭാവനകള്‍ ഇതിനകം തന്നെ നല്‍കിയ റസാക്ക്‌ വഴിയോരം ആണ് ‘നന്മയുടെ പൂക്കള്‍’ രചനയും സംവിധാനവും നിര്‍വഹിച്ചത്. യാസിര്‍ അറഫാത്ത്‌ (പാലക്കാട്‌) ആണ് 3D അനിമേഷന്‍ ഡയരക്ട്ടെര്‍. സലാം കൊടിയത്തൂര്‍ ആണ് ഇതിന്റെ നിര്‍മാണം. അമീന്‍ വേങ്ങര, ബാസിത് കൊടിയത്തൂര്‍, അസ്ഹര്‍ വെട്ടുപാറ, ശിഹാബ്‌ അണ്ടോണ, സലിം ആല്‍ഫ, ടി.പി. അബ്ദുല്ല, നിയാസ്‌ ചോല , രജീബ്‌ അരീക്കോട്‌, സഹല ചെറുവാടി, സിദ്റത്തുല്‍ മുന്റ്ഹഹ, ബന്ന ചെന്നമാങ്ങല്ലൂര്‍, അനില്‍ പരമേശ്വരന്‍, ടി.പി. ശുക്കൂര്‍ ചെറുവാടി, ഫസല്‍ കൊടുവള്ളി, ശാഹിറ ശുക്കൂര്‍, പി.എ. ജനീസ്‌ ത്‌ാങ്ങിയവരാന് ഇതിന്റെ അണിയറ ശിപ്പികള്‍.


                            By- എം.എ.റഹ്മാന്‍.പുന്നോടി
ചന്ദ്രിക ആഴ്ചപതിപ്പ്.

ഡി.സി.രവി സാറുടെ യുടെ ലറ്റര്‍.(ഡി.സി.ബുക്സ്)

തേജസ്‌ ദ്വൈവാരിക

മലര്‍വാടി മാസിക



                                                                


                                                        By- പുന്നോടി എം.എ.റഹ്മാന്‍.

തെലങ്കാന രക്തസാക്ഷികളെ, നിങ്ങളുടെ സംസ്ഥാനമിതാ പിറന്നിരിക്കുന്നു..

 (Thelicham മാസികയില്‍ പ്രസ്ദീകരിച്ചത്.)


രണ്ടുവര്‍ഷം മുമ്പാണ്.

കാലിക്കറ്റ് യൂണിവേര്സിറ്റിയില്‍ നിന്നും ബി.എ. (ഇഗ്ലിഷ്) പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന സമയം. ഒരു ഫോണ്‍ വിളി.

ഹൈദരാബാദില്‍ ഇഫ്ലു കാമ്പസില്‍ ഗവേഷണം നടത്തുന്ന ജ്യേഷ്ടന്‍ മുസ്വദ്ദിഖ്‌ ആണ്, ഫോണിന്‍റെ  മറുതലക്കല്‍.

‘ഹൈദറാബാദില്‍ സകല യൂണിവേര്സിറ്റിളിലും അഡ്മിഷന്‍ തുടങ്ങിയിട്ടുണ്ട്, വരുന്നോ?’

ഉണ്ടെന്നോ, ഇല്ലന്നോ പറഞ്ഞില്ല.

ഹൈദറാബാദ് സെന്‍ട്രല്‍ യൂനിവേര്‍സിറ്റി, ഇ.എഫ്.എല്‍. യൂനിവേര്‍സിറ്റി, മൌലാന ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേര്‍സിറ്റി തുടങ്ങിയവ അഡ്മിഷന്‍ തിയതി പ്രക്യാപിച്ചു കഴിഞ്ഞു.

അപ്പറഞ്ഞതെല്ലാം കേന്ദ്ര സര്‍വകലാശാലകള്‍ ആണെന്ന് എനിക്കറിയാം. അത് കൊണ്ടു തന്നെ അത് കേട്ടപ്പോയും എനിക്ക് പ്രതേകിച്ചു ഒന്നും പറയാന്‍ തോന്നിയില്ല.

‘പിന്നെ ഉസ്മാനിയ യൂനിവേര്‍സിറ്റിയും അഡ്മിഷന്‍ വിളിച്ചിട്ടുണ്ട്’,

‘ഉസ്മാനിയ യൂണിവേര്സിറ്റി!’

മനസ്സില്‍ എവിടെയോ ഒരു കൊളുത്തി വലി, പ്രതീക്ഷയുടെ.

കുറെ കാലമായി ഞാന്‍ ആഗ്രഹിച്ച സ്വപ്നമാണത്. അവസാനത്തെ നൈസാം ഭരണാതികാരി മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഇന്ത്യക്ക് സംഭാവന ചെയ്ത മഹത്തായ ഈ കലാലയത്തില്‍ പഠിക്കുക എന്നതില്‍ പരം ഭാഗ്യം മറ്റെന്തുണ്ട്?.

അപ്പോള്‍ മാത്രം ഞാന്‍ തിരിച്ചു ചോദിച്ചു:

‘അഡ്മിഷന്‍ കിട്ടുമോ, എനിക്ക്?’

എന്‍റെ ശബ്ദത്തിനു നിരാശയുടെ ഒരു ചെറിയ ലാജ്ഞയുണ്ടായിരുന്നുവന്നു ഞാന്‍ അറിഞ്ഞു.



‘“And, when you want something, all the universe conspires in helping you to achieve it.”’

ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ പൌലോ കൊയലയുടെ ആ വാക്ക് മാത്രം മറുപടിയായി അവന്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു സര്‍വകലാശാലകളില്‍ ഒന്നായി ഇടം പിടിച്ച ഉസ്മാനിയയില്‍ അഡ്മിഷന്‍ ലഭിക്കുകയെന്നത് വലിയ കാര്യമാണ്. 85% സീറ്റിലേക്കും പ്രാദേശിക റിസര്‍വേഷന്‍ നിലനില്‍ക്കുന്ന ഉസ്മാനിയ സര്‍വകലാശാലയില്‍ ബാക്കി 15% സീട്ടിലെക്കാനു മല്‍സരം. 5% സീറ്റുകള്‍ പുറം സംസ്ഥാനക്കാര്‍ക്കുല്ലതാണ്. അത് മിക്കവാറും ഒറീസക്കാരും, മഹാരാഷ്ട്രക്കാരും, തമിഴ്നാട്, കര്‍ണാടക സംസ്ഥാനത്തെ വിധ്യര്തികള്‍ കൊണ്ടുപോകാരാന് പതിവ്.

പ്രവേശ പരീക്ഷക്ക് വേണ്ടി ആര്‍ട്സ്‌ കോളേജിന്റെ കവാടം കടന്നപ്പോള്‍ അനുഭവപ്പെട്ടത് ഒരു തരം ദിജാവോ തന്നെയായിരുന്നു. അട്മിസ്ഷന്‍ തരപ്പെടും എന്ന് മനസ്സ് പറഞ്ഞു, ജെഷ്ട്ടന്‍ തംബ്‌ വിരല്‍കൊണ്ട് ആക്ഷന്‍ കാണിച്ചു ചെവിയില്‍ മന്ത്രിച്ചു:

‘അല്ലാഹ് കൂട്ടിനുണ്ട്’



പ്രവേശന പരീക്ഷ കഴിഞ്ഞു നാട്ടിലെത്തിയപ്പോള്‍ കഴിഞ്ഞതൊക്കെ ഒരു സ്വപനം മാത്രമാണെന്ന് തോന്നാന്‍ തുടങ്ങി. കേവലം അഞ്ചു ശതമാനം മാത്രം റിസര്‍വേഷന്‍ ലഭിക്കുന്ന ഉസ്മാനിയയില്‍ അഡ്മിഷന്‍ ലഭിക്കുന്നത് സ്വപ്നം കണ്ടതില്‍, സ്വന്തം മനസ്സ് തന്നെ, കളിയാക്കാന്‍ തുടങ്ങി.

അതിനാല്‍ ഉസ്മാനിയ സ്വപ്നം തല്‍ക്കാലം മറന്നു മലര്‍വാടിയെലെക്കൊരു ‘പട്ടാളം പൈലി’ കഥ ഉണ്ടാക്കലായി പിന്നെ ചിന്ത. എല്ലാ ആകാംഷ്കള്‍ക്ക് ഒരു അവസാനം ഉണ്ടാകുമല്ലോ, ചിലപ്പോള്‍ ആശ്വാസത്തിന്റെ ഒരു അവസാനം. അതായിരുന്നു ഹൈദരാബാദില്‍ നിന്നും ഒരു അധിതിയെ പോലെ വീട്ടില്‍ വിരുന്നു വന്ന അട്മിസ്ഷന്‍ ടിക്കെറ്റ്‌.

ആദ്യം ആശ്ച്ചര്യമായിരുന്നു. അതിനാലാണ് എനിക്ക് വന്ന തപാല്‍ ഉരുപ്പടി എന്റെ ഉപ്പയെ കൊണ്ട് വായിങ്ങിപ്പിച്ചത്. എല്ലാത്തിനും നന്മയുടെ ഒരു കയ്യൊപ്പ് വേണമല്ലോ!

കത്ത് തുറന്നപ്പോള്‍ പച്ചമാശിയില്‍ എന്റെ പേര് എഴുതിയത് കണ്ടു. അതില്‍ എം.എ. ഇംഗ്ലീഷിനു അഡ്മിഷന്‍ ലഭിച്ച വിവരം ഉണ്ട്. അപ്പോള്‍ ഞാന്‍ അറിഞ്ഞു മുഖത്ത് കണ്ണീരിന്റെ നനവ്‌ പറ്റിയിട്ടുണ്ട്. അത് ഒരു മധുരമുള്ള ഉപ്പുരസമായി ഹൃദയത്തില്‍ പടര്‍ന്നു കയറിയപ്പോള്‍ മനസ്സ് മന്ത്രിച്ചു:

‘അല്ഹമ്ദുലില്ലഹ്’



1918-ല ഇന്ത്യയിലെ ആദ്യത്തെ വെര്‍ണാക്കുലര്‍ യൂനിവേര്സിറ്റിയായാണ് ഉസ്മാനിയ രൂപം കൊള്ളുന്നത്‌. നൈസാമിന്‍റെ കണ്ണിയിലെ അവസാന സുല്‍ത്താനായ മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഈ കലലയത്തെ തന്‍റെ പേര് ചേര്‍ത്തു ഉസ്മാനിയ എന്ന് വിളിച്ചു. ഉര്‍ദു ആയിരുന്നു മാധ്യമ ഭാഷ. ആദ്യ ഡിപ്പാര്‍ട്മെന്‍റ് അറബിയും. മൌലാനാ മൌദൂദി സാഹിബ് അധ്യാപനം നടത്തിയ കലാലയം.

സരോജിനി നായിഡുവിന്‍റെ അച്ഛന്‍ ആദ്യ വൈസ്‌ ചാന്‍സലര്‍ ആയ ഈ യൂനിവേര്‍സിറ്റി ഒരു നാടിനെ മുഴുവന്‍ അക്കാദമിക മികവിന്‍റെ പുതിയ ആകാശങ്ങളെ തേടി വിളിച്ചു. ഇടക്കെവിടെയോ വെച്ച് നല്ല ചൂടുള്ള വിപ്ലവത്തിന്റെ മജ്ജയും മാംസവും സ്വയം എടുത്തണിഞ്ഞ ഒസ്മാനിയ എന്‍പതുകള്‍ക്ക് ശേഷം ഉജ്ജലമായ പടപ്പാട്ടിന്‍റെ അഗ്നി വര്ഷം കണ്ടു.

പുസ്തകങ്ങള്‍ക്ക് പകരം കരിങ്കല്‍ ചീളുകളുമായി അന്ന് മുതല്‍ വിദ്യാര്‍ത്തികള്‍ ക്ലാസില്‍ വന്നു തുടങ്ങി. 'ആന്ധ്ര പ്രദേശ്‌ പോലീസ്‌' സേനയും തെലങ്കാനയുടെ സ്വന്തത്ര്യ പോരാളികളും എന്നും കാമ്പസില്‍ വെച്ച് ഏറ്റു മുട്ടി.

ആരും അവരെ തീവ്ര വാദികള്‍ എന്ന് വിളിച്ചില്ല. ആന്ധ്ര ബസ്സുകള്‍ കാമ്പസിനു മുന്നില്‍ വെച്ച് മാനിനു സിംഹം എന്ന കണക്കെ അവര്‍ അഗ്നിക്കിരയാക്കി.

ആന്ധ്ര പോലീസിന്‍റെ ഓരോ കേസും അവര്‍ അലങ്കാരമാക്കി മാറ്റിയെടുത്തു.

പോരാട്ടം ക്ലാസ്‌ റൂമില്‍ നിന്നും തുടങ്ങി തെരുവിലൂടെ ഭരണ സിരാ കേന്ദ്രത്തിലേക്ക്..

ഒരച്ഛനും അവരുടെ ഭാവിയെ കുറിച്ച് ആശന്കപ്പെട്ടില്ല, മറിച്ചു കരിങ്കല്‍ ചീളുകള്‍ മക്കള്‍ക്ക്‌ വേണ്ടി അവര്‍ ശേഖരിച്ചു നല്‍കി. ഒരമ്മയും അവരെ 'മുടിയനായ പുത്രന്‍' എന്ന് ആക്ഷേപിച്ചില്ല, മറിച്ചു അമ്പേദകരിനും ഫൂലെക്കുമൊപ്പം മക്കളുടെ ചിത്രവും അവര്‍ പൂവിട്ടു വെക്കാന്‍ തുടങ്ങി.

കാരണം തെലങ്കാന ഒരു വിദ്യാര്‍ഥി പ്രശന്മായിരുന്നില്ല, അതൊരു വികാരമായിരുന്നു. മക്കളില്‍ നിന്നും അമ്മയിലെക്കും അച്ചനിലെക്കും തിരിച്ചു പാലായനം ചെയ്യുന്ന ചോരയുടെ മണമുള്ള വികാരത്തിന്റെ പേര്..

ഉസ്മാനിയ എന്ന പദം എനിക്ക് അന്യമായ ഒന്നായിരുന്നില്ല. പലപ്പോയും മാധ്യമങ്ങളില്‍ തെലങ്കാന സമരത്തിന്റെ ചൂട് ഈ യൂണിവെര്സിട്ടീ വഴിയാണ് ആളുകള്‍ അറിഞ്ഞത്. അതിനാല്‍ തന്നെ പോകുന്നതിനു മുന്പേ ഉസ്മാനിയ യൂണിവേര്സിട്ടിയെ പഠിക്കുന്ന പോലെ തന്നെ പ്രധാനമാണ് തെലങ്കാന എന്നാ വികാരത്തെ കുറിച്ച് പടിക്കെണ്ടാത്തു എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.

ഇന്റര്‍നെറ്റില്‍ നിന്നും ഒന്ന് രണ്ടു പുസ്തകം തപ്പിപ്പിടിച്ചു വായിച്ചെടുത്തു.

ഹൈദരാബാദ്: പതനത്തിനു ശേഷം (Hyderabad: After the Fall by Omar Khalidi), തെലങ്കാന ജനകീയസമരവും അതിന്റെ പാഠങ്ങളും (Telangana People's Struggle and Its Lessons by Puccalapalli Sundarayya) നിസാമിനും ഡോരക്കുമെതിരെ: തെലങ്കാനയിലെ ജനകീയ സമരം (Against Dora and Nizam: People's Movement in Telangana, 1939-1948 By Inukonda Thirumali) തുടങ്ങിയ പുസ്തകങ്ങള്‍ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു.

കാരണം കേവലമായ ഒരു അക്കാദമിക അഭ്യാസം എന്നതിനപ്പുറം ജീവിതത്തെ കുറിച്ച നേര്‍ പാഠങ്ങള്‍ തെലങ്കാനയും ഉസ്മാനിയയും പകര്‍ന്നു തരും എന്ന് എനിക്കുപ്പുണ്ടായിരുന്നു. ഷേക്സ്പീയറിനും പി.ബി. ഷെല്ലിക്കും വേഡ്സ് വര്‍ത്തിനുമൊപ്പം സൈദും, ചോംസ്കിയും പിന്നെ തെലങ്കാനയുടെ വിപ്ലവത്തിന്റെ മണമുള്ള കുറച്ചു പുസ്തകം കൂടി കരുതി, കൂട്ടത്തില്‍ മലബാര്‍ പിന്നാക്കവസ്ഥയെകുറിച്ച ചിലതും, തെലന്കാനയില്‍ നിന്നും മലബാറിന് എന്തെങ്കിലും പടിക്കാനുനുണ്ടെങ്കിലോ?



ആദ്യമായി ഉസ്മാനിയ കാമ്പസ്സില്‍ ശബരി എക്സ്പ്രെസ്സ് വന്നു നില്‍ക്കുമ്പോള്‍ ഒരു ചെറിയ യുദ്ധം കഴിഞ്ഞ തെരുവ് പോലെ കാമ്പസ്‌ അഭിമാനത്തോടെ അങ്ങനെ നില്‍ക്കുന്നു. തെലുഗും ഉര്‍ദുവും മിക്സ് ചെയ്ത ഡെക്കാന്‍ ഭാഷ സംസാരിക്കുന്ന സഹപാടി പയ്യന്‍ എന്നെ വന്നു ആ യുദ്ധന്തര തെരുവിലേക്ക് കൊണ്ടുപോയി, അവനെറെ കണ്ണുകളില്‍ ഒരു സ്വതന്ത്ര സേനാനിയുടെ ആവേശം. അവന്‍ തെലങ്കാനയെ കുറിച്ച് പറയാന്‍ തുടങ്ങിയപാടെ ഞാന്‍ മലബാറിനെ കുറിച്ച് പകുതി ഹിന്ദിയിലും പകുതി ഇങ്ക്ലീശിലുമായി പറഞ്ഞു കൊടുത്തു. അവിടെ വെച്ച് ഞങ്ങളുടെ സംസാരം ഏകാമാനമായി. മലബാറും തെലന്കാനയും ഒരേ പ്രതിഷേതത്തിന്‍റ പര്യായമായി മാറി. കണ്ണീര്‍ തുടച്ചു അവന്‍ എന്‍റെ ആദ്യ ക്ലാസ്സില്‍ തന്നെ വിളിച്ചു കൂവി:

'ഇതാ ഇവിടെ ഒരു മലബാരുകാരന്‍'

പിന്നെ എന്നെ നോക്കി, എന്നിട്ട് ആ വാക്ക് ഒന്ന് കൂടി തിരുത്തിപറഞ്ഞു:

'ഇതാ ഇവിടെ ഒരു തെലങ്കാനക്കാരന്‍'

അവിടുന്നങ്ങോട്ട് സമരവും പഠനവും മിശ്രിതമാക്കിയ ഒരു കലാലയമായിരുന്നു എന്നെ വരവേറ്റത്. മലയാളിയായ എന്നെ വളരെ ആദരപൂര്‍വ്വം എന്‍റെ സുഹുര്‍ത്തുക്കള്‍ സ്വീകരിച്ചു. ജ്ഞാനഗംഗോത്രി ഹോസ്റ്റലില്‍ ഒന്നിച്ചുറങ്ങിയും ഉണ്ടും ഉസ്മാനിയ ഞാന്‍ അനുഭവിക്കുകയായിരുന്നു. ഒരുപാട് പുതിയ പാഠങ്ങള്‍ ഞാന്‍ അവിടെ നിന്നും പഠിച്ചു. മലയാളികളുടെ ചില തരികിടകള്‍ പലപ്പോയും എനിക്ക് രക്ഷക്കെത്തി.

ആദ്യദിവസം ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വര്‍ഷാവര്‍ഷം നടത്തപെടാറുള്ള ‘പരിചയപ്പെടല്‍’ പരിപാടിയില്‍ നിന്നും രക്ഷപ്പെട്ടത് ഇത്തരം ഒരു തരികിട പരിപാടിയിലൂടെ ആയിരുന്നു. തെലങ്കാന സമരത്തിലേക്ക് ജൂനിയര്‍ വിധ്യര്‍ത്തിഉകളെ കൂടി ആകര്‍ഷിക്കാന്‍ വളരെ കണിശമായി തന്നെ ‘പരിചയപ്പെടല്‍’ പരിപാടി അവര്‍ ഉപയോഗിച്ചു. ഒരു റാഗിങ്ങിന്റെ ഭയാനകത അതിനുണ്ടായിരുന്നില്ല. എന്നാലോ ചില സമാനതകള്‍ അതിനുണ്ടായിരുന്നു താനും.

എന്നോടവര്‍ പാട്ട് പാടാന്‍ പറഞ്ഞു, സിനിമാ ഡയലോഗ് പറയാം എന്ന് ഞാനും. അതിനു സീനിയെര്സ് സമ്മതിച്ചു. പണ്ടെന്നോ കണ്ടു മറന്ന ‘കിംഗ്‌’-ലെ മമ്മൂട്ടി ഡയലോഗ് എന്റേതായ വാചകത്തില്‍ മലയാളത്തില്‍ വെച്ച് കാച്ചി. വല്ലാതെ അവര്‍ വണ്ടറടിച്ചുവെന്നു മനസ്സിലാക്കിയപ്പോള്‍ അടുത്തിരുന്ന ഒരു സീനിയര്‍ പയ്യന്റെ ചെവിയില്‍ ഇംഗ്ലീഷില്‍ ഞാന്‍ സ്വകാര്യം പറഞ്ഞു.

‘മമ്മൂട്ടി എന്‍റെ വകയിലെ ഒരു ബന്ധുവാണ്’

അതോടെ ആ പരിചയപ്പെടല്‍ അവസാനിച്ചു. മമ്മൂട്ടിയുടെ അളിയനെ കാണുന്ന പോലെ അവര്‍ എന്നെ കണ്ടു ‘നമസ്തേ’ പറഞ്ഞു. ഡയലോഗ് പരയിപ്പിച്ചതില്‍ വീണ്ടും വീണ്ടും ക്ഷമ പറഞ്ഞു. കാണുന്നവര്‍ കാണുന്നവര്‍ ഭക്തിപൂര്‍വ്വം എഴുന്നേറ്റു നിന്നും വിനയാന്വിതാരായി,

മുണ്ട് മടക്കിക്കുത്തിയവര്‍ മടക്കികുത്ത് എനിക്ക് മുന്പില്‍ അഴിച്ചിട്ടു. അവര്‍ സിനിമയെ അത്രക്കങ്ങു സ്നേഹിച്ചു. ചിരന്ജീവിയെന്ന സിനിമാ നടന്‍ ഇലക്ഷന് മുന്പ് തട്ടിക്കൂട്ടിയ പാര്‍ട്ടിക്ക് 21 സീറ്റാണ് അവര്‍ നല്‍കിയത്. അവര്‍ക്ക് സിനിമാ നടന്മാര്‍ അത്രക്കങ്ങു ആരാധ്യ്ന്മാരായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അല്ലാതെ എനിക്ക് ആരെയും അറിയില്ല, ഞാന്‍ സിനിമ അങ്ങനെ കാണാറുമില്ല, പക്ഷെ മലയാളത്തിലെയും തമിഴിലെയും കന്നടയിലെയും മുഴുവന്‍ നടീ നടന്മാരെയും പേരുകള്‍ അവര്‍ എനിക്ക് ചൊല്ലിത്തന്നു.

വളരെ മികച്ച സിലബസ്‌ ആയിരുന്നു ഉസ്മാനിയയുടെത്. പൊടിപിടിച്ച പഴഞ്ചന്‍ ഇംഗ്ലീഷ്‌ ദിപ്പാര്‍ത്മെന്ട്ടിലേക്ക് ഏറ്റവും പുതിയ സിലബസിനു അവര്‍ തുടക്കമിട്ടു. ദളിത്‌ സാഹിത്യം എന്ന പേരില്‍ ഒരു പേപര്‍ എം.എ. ഇമ്ഗീഷിന്റെ സിലബസില്‍ ഇടം തേടി എന്ന് പറയുമ്പോള്‍ തന്നെ ഉസ്മാനിയ മറ്റു സര്‍വകലാശാലകളില്‍ നിന്നും എത്രമാത്രം വെത്യസ്തമാനെന്നു ഊഹിക്കാന്‍ പറ്റും.

വിദ്യാര്‍ഥികളോട് സംസ്ഥാനാ സര്‍ക്കാര്‍ എന്ന് അനുഭാവപൂര്‍വം പെരുമാറി. ബസിലെ യാത്ര സൌജന്യം പത്തു വരെയുള്ള പെണ്കുട്ടികള്‍ക്ക് സൌജന്യമാണ്. മറ്റു വിധ്യാര്തികല്കവട്ടെ ചെറിയ ഒരു ഫീസിനു അവര്‍ മൂന്നു മാസ പാസ്സുകള്‍ നല്‍കി. അതുപയോഗിച്ച് രാത്രിയും പകലും അവര്‍ യാത്ര ചെയ്തു. ഞായരാഴ്ച്ചപോലും.

എനിക്കത് അവിസ്വസ്നീയമായിരുന്നു. എന്റെ ബസ്‌ പാസ്‌ ഒരു ആശ്വാസമായിരുന്നു എനിക്ക്. ബസ്സില്‍ ഒരു ശുജായിയായി ഇരുന്നു സമാധാനത്തോടെ യാത്ര ചെയ്യുന്ന കുട്ടികള്‍ കേരളത്തിലും ഉണ്ടായിരുന്നെങ്കില്‍!



വാല്‍കഷ്ണം:



ഉസ്മാനിയ കാമ്പസിന്റെ നടുമുറ്റത്തെ മാവില്‍ ശരീരം ബലിനല്‍കി വീരമൃതി വരിച്ച സഹപാഠികള്‍!

ഓരോ മരണക്കുറിപ്പിലും 'ഇതെന്‍റെ തെലങ്കാനക്ക് വേണ്ടി' എന്ന് ചോര പൊടിഞ്ഞ കുറിപ്പുകള്‍. ഓരോ ആത്മബലിക്ക് ശേഷവും കാമ്പസ്‌ കണ്ടിട്ടുള്ള ഹൃദയങ്ങള്‍ പറിഞ്ഞു പോകുന്ന ദു:ഖ പ്രളയങ്ങള്‍.

തെലങ്കാനക്ക് വേണ്ടി ബലി നല്‍കിയ ആത്മമാക്കളെ നിങ്ങളെവിടെയാണ്?

ഇന്നിതാ നിങ്ങളുടെ തെലങ്കാന സംസ്ഥാനം യാഥാര്‍ത്യമായിരിക്കുന്നു.
                                             By- എം.എ.റഹ്മാന്‍.പുന്നോടി.

(തെളിച്ചം മാസിക.2012 April)