(മാധ്യമം ആഴ്ചപതിപ്പില്‍ പ്രസ്ധീകരിച്ചത് )
ദേശീയ സര്‍വകലാശാലയായ ഇംഗ്ലീഷ് ആന്ഡ ഫോറീന്‍ ലാങ്ങേജസ് സര്‍വകലാശാലക്കും ( EFLU),
സ്റ്റേറ്റ് സര്‍വകലാശാലയായ ഉസ്മാനിയ യുനിവേഴ്സിറ്റിക്കും ഒരു മതിലിന്‍റെ മറ മാത്രമേയുള്ളൂ.
എത്രതോളമെന്നാല്‍ ഒരു കാമ്പസില്‍ പോലീസ് പൊട്ടിക്കുന്ന കണ്ണീര്‍ വാതകം മറു കാമ്പസ്സില്‍ കിടന്നുറങ്ങുന്ന വിദ്യാര്തിയുടെ കണ്ണീരു കവരുന്നതിനോളം അടുപ്പമുണ്ട് രണ്ടിനും.
ഒരു ഉഭയ ജീവിയായി (ഈ രണ്ടു സര്‍വകലാശാലയിലും വിദ്യാര്‍ത്തിയാണ് ഞാന്‍) ഇരു സര്‍വകലാശാലയും ഇഴഞ്ഞിറങ്ങുന്ന എനിക്ക് പലപ്പോയും ദേശത്തിനും പ്രദേശത്തിനും ഇടയിലെ മായ്ക്കാല്‍ കഴിയാത്ത ഒരു സാന്നിധ്യമായാണ് ഈ രണ്ടു സര്‍വകലാശാലയെയും മനസ്സിലാക്കാന്‍ കഴിഞ്ഞത്.
കഴിഞ്ഞ കുറെ നാളായി വിദ്ധ്യാര്ത്തി കൌണ്സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഇ.എഫ്.എല്‍.യുനിവേര്സിറ്റിയില്‍ നടക്കുന്ന പുകപടലങ്ങള്‍ കടലാസിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ രണ്ടു വര്ഷസമായി സ്ഥിരം വി.സി. ഇല്ലാതെ പ്രവര്ത്തിച്ചു കൊണ്ടിരുന്ന കാപസിനു അടുത്തിടെയാണ് സ്ഥിരം വി.സി ആയി ഡോ: സുനൈന സിംഗ് ചാര്ജെസടുക്കുന്നത്. ചാര്ജെടുത്ത അന്ന് തന്നെ പൊടിപിടിച്ച വിദ്യാര്ഥി കൌണ്സില്‍ എന്ന ആശയം ചിലരെങ്കിലും അവരോടു ഉയര്ത്തി യിരുന്നു. ഹൈദരാബാദിലെ പ്രമുഖ കാമ്പസ് ആയ ഹൈദരാബാദ് സെന്ട്രല്‍ യുനിവേര്സിടിയില്‍ ഇലക്ഷന്‍ നടന്നയുടന്‍ ഒരു വിദ്യാര്ത്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്ച്ചകള്‍ ഇഫ്ലുവിലും ഉയരാന്‍ തുടങ്ങി. വി.സി വിളിച്ചു ചേര്ത്ത ഒരു ജെനറല്‍ ബോടിയില്‍ വെച്ച് ലിംഗ്ടോ കമ്മിറ്റി ശിപാര്ശയില്‍ വിധ്യര്ത്തി് കൌണ്സിലല്‍ തിരഞ്ഞെടുപ്പ് നടത്താനും അതിനായി ഡോ:ഭാംഗ്യ ബുക്യ, പ്രൊഫ: മാധവപ്രസാദ്, വിജയലക്ഷ്മി പ്രകാശ്, ഇ.രാജ്കുമാര്‍, സ്നേഹ സുരേഷ് എന്നിവരടങ്ങുന്ന ഒരു എലെക്ഷന്‍ കമ്മറ്റിക്ക് 2012 ഒക്ടോബര്‍ 26 നു രൂപം നല്കു്കയും ആ കമ്മിറ്റി നവംബര്‍ എട്ടിന് ഇലക്ഷന്‍ നടത്താന്‍ തീരുമാനമെടുക്കുകയും ചെയ്തു. സംഗതികള്‍ ഇത്രയുമായപ്പോയെക്കും ഏറെ നാളായി പൊടിപിടിച്ചു കിടന്ന പല വിദ്യാര്ഥി സംഘടനകളും സജീവമാകാനും തങ്ങളുടെ ഇലക്ഷന്‍ സാദ്യതകള്‍ കുശു കുശുക്കാനും തുടങ്ങി.
‘അരികുവല്കകരിക്കപ്പെട്ടവന്‍റെ ഈറ്റില്ലം’ എന്നാണു ഇഫ്ലുവും ഉസ്മാനിയയും പൊതുവേ അന്ഗീകരിക്കപ്പെടുന്നത്.
തെലുങ്കാന സമരങ്ങള്ക്ക് വെള്ളവും വളവും യതേഷടം ലഭിക്കുന്ന മണ്ണ്. അതെ സമയം തീവ്ര വലതു പക്ഷത്തെ പിന്തുണക്കാനുള്ള ഉത്തരേന്ത്യയില്‍ കേന്ദ്രീകരിച്ച ഒരു രാഷ്ട്രീയവും അണിയറയില്‍ വികസികുന്നുണ്ടായിരുന്നു. അത് കൊണ്ട് ഇവിടെ വിളവിറക്കാന്‍ അപാര ബുദ്ധിശക്തി വേണമെന്ന് ആരും ചിന്തിക്കുന്ന ഒരു സാഹചര്യം.
തുടക്കത്തിലേ പാളയത്തില്‍ പടകൂട്ടിയത് തെലുങ്കാന വിദ്യാര്ഥിുകള്‍ തന്നെ. ലിംഗ്ദോ കമ്മിറ്റി സ്വയം തന്നെ ജനാതിപത്യ വിരുദ്ധമാണെന്ന് പ്രക്യാപിച്ചു തെലുങ്കാന സ്ടുടന്‍സ് ആസോസിഎസന്‍ (TSA) ഇലക്ഷന്‍ ബഹിഷ്കരിച്ചു. ലിംഗ്ദോ ശിപാര്ശ പ്രകാരം ഇരുപതിരണ്ടു കഴിഞ്ഞ ബിരുദ വിധ്യര്ത്തിക്കും ഇരുപതന്ജു കഴിഞ്ഞ ബിരുദാനന്തര വിധ്യര്തിക്കും ഇരുപത്തെട്ടു കഴിഞ്ഞ ഗവേഷക വിധ്യര്തികള്ക്കും മത്സരിക്കാനാവില്ല. വോട്ടുചെയ്യുന്നവനു മത്സരിക്കാന്‍ അവസരം നിഷേതിക്കുന്നത് തികഞ്ഞ ജനാതിപത്യ വിരുദ്ധമാണ്.
സാമൂഹിക സാഹചര്യങ്ങള്‍ മൂലം ദളിതരും നൂനപക്ഷങ്ങളും അകാടെമിക് മേഖലയിലേക്ക് പ്രവേശിക്കുന്നത് തന്നെ ഏറെ കഴിഞ്ഞാവും, അതിനാല്‍ ഈ തീരുമാനം ഒരേ സമയം ജനാതിപത്യ വിരുദ്ധവും അരികു വല്ക്രിതരുടെ സാമൂഹിക ഉന്നമനതിനും എതിരാണ് എന്ന ന്യായമാണ് ടി.എസ.എ.യും അതിനെ പിന്തുണയ്ക്കുന്ന വിധ്യര്തികളും അഭിപ്രായപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട വി.സിയെ കാണുകയും എലെക്ഷന്‍ പ്രഖ്യാപിച്ച ദിവസം കരിദിനമായി ആകോഷിക്കുകയും ചെയ്തു അവര്‍. കേമ്പസ്സിലെ ശക്തമായ സാന്നിധ്യമായ ദളിത്, ആദിവാസി, ബഹുജന്‍, മൈനോരിറ്റി സ്ടുടെന്റ്റ് അസ്സോഷ്യയേശന്‍ (DABMSA), സടുടനസ് ഇസ്ലാമിക് ഓര്ഗനൈസേഷന്‍ (SIO), പ്രോഗ്രസ്സിവ് ടെമോക്രാടിക് സ്ടുടെന്റ്സ് യുണിയന്‍ (PDSU), സംവാദ് (SAMVAD), ടെമോക്രാടിക് സ്ടുടെന്റ്റ് ഫ്രന്റ് (DSF) എന്നിവര്‍ ഇലക്ഷനിനെ പങ്കെടുക്കാന്‍ തീരുമാനിച്ചു. പ്രസിടന്റ്റ്, വൈസ് പ്രസിടന്റ്റ്, ജനറല്‍ സക്രടരി , അക്കാദമിക് സക്രടരി, കല്ച്ചരല്‍ സക്രടരി, സ്പോര്ട്സ്് സക്രടരി , എഡിറ്റര്‍, ട്രഷറര്‍, ഡയസകോളര്‍ പ്രതിനിതി (Day-scholars’ Representative), എസ്സി/എസ്ടി/ഒബിസി പ്രതിനിതി , ഫോറിന്‍ വിധ്യര്ത്തിഷ പ്രതിനിതി എന്നിങ്ങനെ പതിനൊന്നു പോസ്ടിലെക്കായിരുന്നു സ്ടുടെന്റ്റ് ഇലക്ഷന്‍.
ഇലക്ഷന്‍ നോടിഫിക്കേശന്‍ വന്ന അന്ന് തന്നെ വനിതാ പ്രാതിനിത്യവുമായി ബന്ധപ്പെട്ട ചര്ച്ച ദംസ, എസ.ഐ.ഓ, പി.ഡി.എസ.യു, എന്നീ സംഘടനകള്‍ കൊണ്ട് വന്നു. ഇക്കാര്യം വി.സിയെ അറിയിക്കാന്‍ ഒരു വിധ്യര്ത്തി കൂട്ടായ്മ വിളിച്ചു ചേര്തു..
വി.സി. വിധ്യര്ത്തി് സംഘടനകളുടെ ആവശ്യം അനുതാവതയോടെ പരിഗണിക്കുകയും നേരത്തെ നിലവിലുള്ള രണ്ടു സീറ്റ് വനിതകള്ക്ക്െ എന്നാ ആവശ്യം തത്വത്തില്‍ അന്ഗീകരിക്കുകയും ചെയ്തു. വി.സി. യുമായി നടന്ന കൂടിക്കയ്ച്ചയില്‍ സ്പോര്ട്സ്ു സെക്രടറി സ്ഥാനം വനിത സ്ഥാനാര്തിക്കും (ജെനറല്‍), സ്ടുടെന്റ്റ് യുണിയന്‍ പ്രസിഡണ്ട് സ്ഥാനം എസ.സി./എസ.ടി./ഓ.ബി.സി വിഭാകത്തിലെ വനിത സ്ഥാനാര്തിക്കും സംവരണം ചെയ്തു. സംവരണം ചെയ്യാന്‍ പുതിയ ഒരു പോസ്റ്റ് നിര്മി ക്കുന്നതിനു പകരം നിലവിലെ ജെനറല്‍ സീറ്റിലേക്ക് രണ്ടു വനിതകള്‍ എന്നാ ഈ ശിപാര്ശി അന്ഗീകരിച്ചതിലൂടെ ഒരു ജനാതിപത്യ പ്രക്രിയയില്‍ വനിതകള്ക്ക് ക്രിയാത്മകമായ പങ്കാളിത്തമായിരുന്നു വനിത കൂടിയായ വി.സി വാഗ്ദാനം ചെയ്തത്.
പക്ഷെ അടുപ്പില്‍ നിന്നും കലം എടുത്തു വെക്കുന്നതിനു മുന്പേ ഈ തീരുമാനം റദ്ദ് ചെയ്യപ്പെട്ടു. അരികുവല്കരിക്കപ്പെവരുടെ രാഷ്ട്രീയ പ്രവേശനത്തിനെ തത്വ ശാസ്ത്ര പരമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള തീവ്ര വലതു പക്ഷവും ഒളിഞ്ഞും തെളിഞ്ഞും സംവരണത്തിനു എതിരെ അണിനിരക്കുന്ന പൊതു ധാരയും രണ്ടു സീറ്റ് വനിതകള്ക്ക് എന്നാ ആശയത്തെ നിരാകരിക്കുകയായിരുന്നു.
വിധ്യര്ത്തി സങ്ങടനകള്ക്കിടയില്‍ ഒരു പൊതു തീരുമാനത്തിന് അംഗീകാരം കിട്ടാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് അനന്തമായി നീട്ടി വെക്കാനാണ് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്. ഈ തീരുമാനം ഒരുപാട് രാഷ്ട്രീയ ചര്ച്ച്കള്ക്ക് അരങ്ങായി. ഇടതു പക്ഷതോടപ്പം ആശയപരമായി ഒട്ടി നില്ക്കു ന്ന ഡി.എസ.എഫ് എന്നാ സംഘടനയാണ് റിസര് വേഷന്‍ എന്ന ആശയത്തോട് ആദ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചത്. സംവരണം എന്നാ ആശയത്തോട് തങ്ങള്‍ എതിരല്ലന്നും പക്ഷെ പ്രഥമ പരിഗണന, രണ്ടു വര്ഷ്ത്തിനു ശേഷം കേമ്പസില്‍ ഇലക്ഷന്‍ നടത്തുക എന്നതിനാവനമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട വിധ്യര്ത്തിെ കൌണ്സിലില്‍ പിന്നീട് വേണമെങ്കില്‍ സംവരണം നടപ്പിലാക്കാം എന്നും അവര്‍ മുന്നോട്ട് വെച്ചു.
എന്നാല്‍ സംവരണം നടപ്പിലാക്കാതെ ഇലക്ഷന്‍ സാധ്യമല്ല എന്നാ നിലപാടിലാണ് ദംസ, എസ്.ഐ.ഓ, പി.ഡി.എസ്.യു, സംവാദ് എന്നീ സംഘടനകള്‍ എത്തി ചേര്ന്നലത്. ഇലക്ഷന്‍ റദ്ദ് ചെയ്യപ്പെട്ട സംഭവം പ്രതെയശാസ്തരമായ ഒരു പാട് വികല ധാരണകള്‍ ഊട്ടി ഉറപ്പിക്കുന്നു എന്നും അവര്‍ മനസ്സിലാക്കി. ‘ആണുങ്ങളുടെ’ സീറ്റായ സ്പോര്ട്സ് സെക്രട്ടറി പെണ്ണുങ്ങള്ക്ക് റിസര്വേഷന്‍ ചെയ്തതും, സ്ടുടെന്റ്സ് യുനിയനിനെ പരമോന്നത പോസ്ടായ പ്രസിടന്റ്റ് സ്ഥാനം സാമൂഹികമായി പിനാക്കം നില്ക്കുന്ന വിഭാഗത്തിലെ വനിതക്ക് സംവരണം ചെയ്തത് ‘മെരിറ്റിന്റെ’ രാസ്ട്രീയം വീണ്ടും ചര്ച്ചായില്‍ കൊണ്ട് വന്നു.
ഒരു ദളിത് വനിത തലപ്പതിരിക്കുന്നതോടെ ‘അശുദ്ധമാകുന്ന’ വിധ്യര്ത്തി യൂണിയനില്‍ പ്രവര്ത്തിക്കാന്‍ താല്പര്യമില്ല എന്ന ജാതിവാദികളുടെ അഭിപ്രായത്തിനാണ് മേല്ക്കൈ കിട്ടിയതെന്നും കാലങ്ങളായി ആണുങ്ങള്ക്ക് ‘സംവരണം’ ചെയ്യപ്പെട്ട സ്പോര്ട്സ് സെക്രടറി ഒരു ‘പെണ്ണ്’ വരുന്നതിലെ അസാങ്ങത്യമാണ് ആണ്കൊയ്മാ രാസ്ട്രീയതെ ചൊടിപ്പിച്ചത് എന്നും ഇവര്‍ വിലയിരുത്തി.
അതിനാല്‍ ഇത്തരമൊരു തീരുമാനം ജാതി വാദികളെയും ആന്കൊയ്മക്കെതിരെയുള്ള ശക്തമായി താക്കീതായും വ്യക്യനികപെട്ടു. ഈ രണ്ടു ആവശ്യങ്ങള്‍ തികച്ചും ജാനതിപത്യപരമാനെന്നും, ദുര്ബപല വിഭാഗങ്ങളുടെ ശാക്തീകരണം ലക്‌ഷ്യം വെചുള്ളതാനെന്നും അതിനാല്‍ തന്നെ ഈ ആവശ്യത്തില്‍ നിന്നും ഒരിഞ്ചു പിന്നോട്ട് പോകേണ്ടാതില്ലന്നും എസ്.ഐ.ഓ, ദംസ, സംവാദ്, പി.ഡി.എസ്.യു, എന്നിവര്‍ തീരുമാനിച്ചു. എല്ലാ വിധ്ഗ്യര്ത്തി സന്ഖടനകളുടെയും പ്രാധിനിത്യത്തോടെ ഒരു വിശാലമായ വിധ്യര്ത്തി ജനറല്‍ ബോഡി വിളിച്ചു കൂട്ടി കാര്യങ്ങള്ക്ക് ഒരു വ്യക്തത വരുത്താനും ഒരു സമവായത്തിന് വേണ്ടിയുള്ള ശ്രമതിനുമായിരുന്നു പിന്നീട് ഈ സങ്ങടനകള്‍ ശ്രമിച്ചത്.
ജെനറല്‍ ബോടിയില്‍ സംവരണ വാദത്തെ മറികടക്കാന്‍ കൂടുതല്‍ റാടിക്കലായ ആവശ്യമാണ് സംവരണ വിരുദ്ധ ലോബി ഉന്നയിച്ചത്. ഇത് പ്രകാരം അമ്പതു ശതമാനം സീറ്റ് വനിതകള്ക്ക് സംവരണം ചെയ്യണം എന്നും ഇപ്രാവശ്യം, പ്രസിടന്റ്റ് സ്ഥാനം ജെനറല്‍ സീറ്റില്‍ നിലനിര്ത്താ്മെന്നും അവര്‍ ശക്തമായി വാദിച്ചു. ഈ ആവശ്യങ്ങള്‍, മീറ്റിംഗ് അന്ഗീകരിച്ചതോടെ ഇലക്ഷന്റെ സാധ്യതകളെ തന്നെ അത് സംശയതിലാക്കി.
ഇപ്പോയും ഇലക്ഷന്‍ നടപടികള്‍ താല്കാലികമായി നിര്ത്തി വെച്ചിരിക്കുകയാണ്. ഈ സെമാസ്റെര്‍ ഏറെ കുറെ അവസാനിച്ചു, ഇനി അടുത്ത സെമെസ്റ്ററില്‍ തന്നെ ഇത് നടത്തിയാല്‍ അതിന്റെ കാലാവതിയെ കുറിച്ച ആശങ്കകലുണ്ട്.
നേരത്തെ വിധര്ത്തി സന്ഖടനകള്‍ ഉന്നയിച്ച രണ്ടു സീറ്റ് വനിതകള്ക്ക് എന്ന ആവശ്യത്തിന്‍ മേല്‍ ഇലക്ഷന്‍ നടന്നിരുന്നുവെങ്കില്‍ അത് എല്ലാ യുനിവേര്സിട്ടികള്ക്ക് മാത്ര്കയാകുമാറുള്ള ഉജ്ജ്വലമായ ഒരു ചുവടു വെപ്പാകുമായിരുന്നു.
(മാധ്യമം ആഴ്ച പതിപ്പ്.ലക്കം:771,ഡിസം:3)
- പുന്നോടി എം.എ.റഹ്മാന്‍
( MA – Eng final Osmania University & COP , EFL-University)