Saturday, 4 August 2012

മുസ്വദിഖിന് അക്കാദമിക്ക് മികവിന്‍റെ ഇരട്ട സ്വര്‍ണം.

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന്‍ ഉപരിപഠനത്തിന് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥിക്ക് മികവിന്‍റെ ഇരട്ട സ്വര്‍ണം. മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിയായ കെ.പി. മുസ്വദിഖ്, രണ്ട് കേന്ദ്ര സര്‍വകലാശാലകളില്‍ നിന്ന്‍ ഒരേ അക്കാദമിക്ക് വര്‍ഷം രണ്ടു സ്വര്‍ണ മെഡലുകള്‍ നേടിയാണ്‌ ചരിത്രം കുറിച്ചത്.
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലെ കെ.ആര്‍ നാരായണന്‍ സെന്‍റര്‍ ഫോര്‍ ദ
ലിത് ആന്‍റ് മൈനോരിറ്റി സെന്‍ററില്‍ റെഗുലര്‍ കോഴ്സ് ആയി ചെയ്ത ബിരുദാനന്തര ഡിപ്ലോമയിലും ഇഗ്നോയില്‍ ഓപണ്‍ സ്ട്രീമില്‍ ചെയ്ത ബിരുദാനന്തര ബിരുദത്തിലും മുസ്വദിഖ് സ്വര്‍ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയാണ്‌ അപൂര്‍വ നേട്ടം കൊയ്തത്. കൊണ്ടോട്ടിക്കടുത്ത പുത്തൂര്‍ പള്ളിക്കല്‍ കെ.പി. അബ്ദുറഹ്മാന്റെയും കെ.പി മൈമൂനയുടെയും മകനാണ് ഈ പ്രതിഭ. 

ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയില്‍ നിന്ന്‍ എം.ഫിലും പൂര്‍ത്തിയാക്കിയ മുസ്വദിഖ് ഇപ്പോള്‍ ഹൈദരാബാദിലെ English and Foreign Languages University-ല്‍ സാംസ്കാരിക പഠനത്തില്‍ ഗവേഷണം നടത്തുകയാണ്. നിലവില്‍ എം.എസ.സി സൈക്കോളജി അടക്കം ആറു ബിരുദാനന്തര ബിരുദവും നിരവധി സര്ടിഫികറ്റ്‌/ദിപ്ലോമകളും പാസ്‌ ആയിട്ടുണ്ട്‌... പഠനാവശ്യാര്‍ത്ഥം ആറു മാസം ജെര്‍മനിയിലെ പോട്ട്സുടാം യുനിവേര്സിടിയില്‍ ഗവേഷക വിധ്യര്തിയായിരുന്നു. 


                                 മനോരമ / മാധ്യമം 


മരണങ്ങളും ഒരു വ്യവസായ ശാലയും : മാനേസറിലെ മാരുതി സുസുക്കിയിലെ അപകടങ്ങള്‍


വ്യവസായ ശാലകള്‍ മനുഷ്യ ജീവനപഹരിക്കുന്നു. ഇടയ്ക്കിടയ്ക്ക് സ്ഥാപന നടത്തിപ്പുക്കാരില്‍ ചിലരും ഉള്‍പെടുന്നുണ്ടെങ്കിലും മിക്കപ്പോയും കമ്പനിയിലെ സാധാരണ ജോലിക്കാരായിരിക്കും കൊല്ലപെടുന്നവരില്‍ അധികവും.

വര്‍ഷം 2009, മെയ് ഒന്നിന് (ലോക തൊഴിലാളി ദിനം) ഹരിയാന സംസ്ഥാനത്തി ലെ ഫരീദാബാദില്‍ സ്ഥിതി ചെയ്യുന്ന ലക്കാനി ഫാക്ടറിയിലെ തൊഴിലാളികള്‍ ഒരു വലിയ അഗ്നി ദുരന്തം അഭിമുകീകരിച്ചു. താന്താങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള സമയം കിട്ടുന്ന മുമ്പേ അതവരെ വാരി കളഞ്ഞു. പ്രാഥമിക സുരക്ഷാക്രമീകരണങ്ങ്ളുടെ ശ്രദ്ധാപൂര്‍വമായ അവഗണനയില്‍ സംഭവിക്കപെട്ട ഈ തീപിടുത്തം, തല്‍ഫലമായി അതിനു കാരണക്കാരായ ലക്കാനി ഷൂസ് ഫാക്റ്ററി അധിപന്മാരായ ലക്കാനി വര്‍ദ്ധാന്‍ ഗ്രൂപ്പി (Lakhani Vardaan Group) ന്‍റെ ഭരണ സമിതിക്കും സ്ഥാവര വസ്തുക്കള്‍ക്കുമെതിരെ ചുമത്തപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ഒരു ഫലവും കൊണ്ടുവന്നില്ല!

ഫരീദാബാദ് സാമ്പത്തിക മേഘലയില്‍ സ്തിഥി ചെയ്യുന്ന ലക്കാന്‍ ഷൂസ് ഫാക്ടറി, പ്ലോട്ട് നമ്പര്‍ 122, ക്ക് 2009 മെയ്‌ ഒന്നിന് തീപിടുത്തമുണ്ടായി. പത്രമാധ്യമങ്ങള്‍ ആദ്യം മരണപെട്ടവരുടെ എണ്ണം ആറായും പിന്നെ അത് പത്തായും പിന്നീടത്‌ പതിനഞ്ചായും തിരുത്തിയെഴുതി. ക്യാന്‍വാസ് ഷൂവുകളുടെയും റബ്ബ റൈസ്ട്‌ ഷൂവുകളുടെയും ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമായി പറയപ്പെടുന്ന ലക്കാനി കമ്പനിക്ക് ഈ ഒരു ജില്ലയില്‍ മാത്രം രണ്ടു ഡസന്‍ യൂണിറ്റുകളുണ്ട്. ലക്കാനിയിലെ ഈ തീപിടുത്തം കായിഞ്ഞ് മൂന്നു ദിവസത്തിന് ശേഷം ഹരിയാനയിലെ മജ്ദൂര്‍ ലൈബ്രറിറിയിലേക്ക് വന്ന അതിനടുത്ത് മറ്റൊരു വ്യവസായശാലയില്‍ ജോലിചെയ്യുന്ന ഒരു യുവ തൊഴിലാളി പറയുന്നതിങ്ങനെ: "കൊല്ലപെട്ടവര്‍ 50 നും 100 നുമിടക്കോ അല്ലെങ്കില്‍ അതിനേക്കാളോ കാണണം. ഒന്നാം നിലയില്‍ നിന്നും ഒരു ഗ്യാസ് കണ്ടയിനെര്‍))))))) അതിശക്തമായി പൊട്ടി തെറിക്കുക്കയും ഒന്നാം നിലയെ ആകെ തകര്‍ത്തുകളയുകയും ചെയ്തു; താഴെ തങ്ങളുടെ അതികസമയ വേതനത്തിനായി കാത്തുനിന്നിരുന്ന ഒട്ടനേകം തൊഴിലാളികളെ അത് ജീവനോടെ മണ്ണിനടിയിലായ്ത്തി.ഫാക്ടറിക്ക് പുറത്ത് നൂറോളം കത്തികരിഞ്ഞ വാഹനങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്.വ്യവസായ ഗ്രാമമായ മുജേസറിലെ ഒരു ഭൂവുടമസ്ഥനെ കണ്ടപ്പോള്‍ ലക്കാന്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന തന്‍റെ മൂന്നു വാടകക്കാര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നായിരുന്നു മറുപടി. ഒരു വിര്‍ദ്ധയെ കണ്ടന്നോഷിച്ചപ്പോള്‍ മകന്‍ എവിടെയെന്നു ഇപ്പോയും അവര്‍ക്കരിയില്ലത്രേ.ജോലി ചെയ്യുന്നവരില്‍ മിക്കപേരും ഔദോഗികമായി കമ്പനിയിലെ അംഗങ്ങളല്ല, അവരുടെ പേരുകള്‍ ലക്കനി ശമ്പള ലിസ്റ്റില്‍ കാണുകയുമില്ല. ഒരുപാട് പേര്‍ നേപ്പാളില്‍ നിന്നുള്ളവരും ഒറ്റയ്ക്ക് താമസിക്കുന്നവരുമാണ് , അതായത് അവരില്‍ ഒരാളുടെ പോലും നഷ്ട്ടത്തെ കുറിച്ച് കുടുംബാങ്കങ്ങളില്‍ നിന്നും പെട്ടോന്നോന്നും ഒരന്നോഷണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യപെട്ട 38 പേരെ ഫരീദാബാദിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അവിടെയൊന്നും സാരമായി പൊള്ളലേറ്റവര്‍ക്ക് വേണ്ടുന്ന ചികില്‍സക്കാവിശ്യമായ സൌകര്യങ്ങള്‍ ഒന്നുംതന്നെയില്ല. മാത്രമല്ല അവരില്‍ ഒരാള്‍ക്കുമാത്രമുണ്ട് ESI ആരോഗ്യ പരിരക്ഷാ നമ്പര്‍ (ESI health insurance number).മറ്റുള്ളവരെ കുറിച്ച് ഒന്നുമറിയില്ല"

സൊര്‍ണ്ണ പല്ലുപോലെ, വല്ല പ്രതേക അടയാളങ്ങളും പിന്നില്‍ വിട്ടേച്ചിട്ടില്ലാത്ത, കത്തി കരിഞ്ഞ മ്ര്ത ശരീരങ്ങള്‍ തിരിച്ചറിയുക എന്നത് വളരെ പ്രയാസകരമാണ്. ബന്ധുക്കളുടെ എന്തെങ്കിലും റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നാലും DNA താരതമ്യത്തിലൂടെ ആളെ മനസ്സിലാക്കാമായിരുന്നു. ലക്കാനിയിലെ അഗ്നിബാധയേറ്റ തൊഴിലാളികളില്‍ ഒരാള്‍ക്ക്‌ പോലും സൊര്‍ണ്ണ പല്ലുകളില്ല. അവരില്‍ ഒരുപാട് പേര്‍ കരാര്‍ ജോലിക്കാരാകയാല്‍ ഒരാള്‍ക്ക്‌ പോലും അവരുടെ ബന്ധുക്കളെ കുറിച്ച് ഒരറിവുമില്ല. ഒരടയാളവും അവശേഷിപ്പിക്കാതെ അവര്‍ കത്തികരിഞ്ഞ് ചാമ്പലായി.
                                  
2012 ജൂലൈ 12ന് ,മനേസര്‍ പ്ലാന്‍റില്‍ സ്തിഥി ചെയ്യുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റ്.ലെ തൊഴിലാളികള്‍ തലേ ദിവസം (19 ജൂലൈ 2012) വൈകുന്നേരം ലഹള  നടത്തി എന്നാരോപിക്കപെടുന്ന സ്ഥലത്തുനിന്നും കരിഞ്ഞ നിലയില്‍ കണ്ടെടുത്ത മൃദദേഹം മാരുതി സുസുക്കി മനേസര്‍ പ്ലാന്‍റിലെ മാനവ വിഭവ വിഭാഗത്തി (Human Resources department) ന്‍റെ മാനേജര്‍ അവിനേഷ് കുമാര്‍ ദേവ് ആണെന്ന് തിരിച്ചറിഞ്ഞു. അദ്ധേഹത്തിനു സൊര്‍ണ്ണ പല്ലുകളുണ്ടായിരുന്നു. അടുത്ത ബന്ധുക്കളുമായുള്ള DNA പരിശോധനയിലൂടെ നടത്തിയ താരതമ്മ്യം ഇത് സ്ഥിതീകരിച്ചിട്ടുണ്ട്. മരണപെട്ട ഇദ്ദേഹത്തിന്‍റെ അടയാളങ്ങള്‍ സ്ഥിരീകരിക്കുന്ന സമയത്ത് കുടുംബം അനുഭവിച്ച വേദനകള്‍ വിവരണാധീതമാണ് .ഇപ്പോള്‍ ഒന്ന് സങ്കല്‍പ്പിക്കുക, ലക്കാനി ഷൂസ് ഫാക്ടറിയില്‍ കത്തിച്ചാരമായി എന്നേക്കുമായി മറഞ്ഞുപോയ തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് എത്രമാത്രം വേദനയുണ്ടെന്ന് .

മനേസറിലെ ദേവിന്‍റെ ദാരുണ മരണത്തിനു പിന്നിലുള്ള കാരണങ്ങളെ കുറിച്ച് ഒരുപാട് (പോസ്റ്റുകള്‍))) എഴുത്തുകള്‍ കാഫിലയിലൂടെ പോയിട്ടുണ്ട്.മാരുതി സുസുക്കി എമ്പ്ലോയീ യൂണിയ (Maruti Suzuki Employees Union) ല്‍ നിന്നും അനുമേഷ് യാദവ്, ആദിത്യ നിഗം എന്നിവരില്‍ നിന്നും നമുക്ക് അതിഥി പോസ്റ്റുകളുമുണ്ട്. കാഫിലൈറ്റ്‌ (Kafilaite) അമാന്‍ സീതി The Hinduവില്‍ എഴുതിയിട്ട്മുണ്ട്. ഈ ഓരോന്നും മുള്ളു നിറഞ്ഞതും കൈകാര്യം ചെയ്യാന്‍ പ്രയാസകരമായതുമായ ഈ പ്രശനതെക്കുറിച്ചു ചിന്തിക്കുന്നതില്‍ വളരെ സഹായകരമായിട്ടുണ്ട്. സാമ്പത്തിക താല്‍പര്യങ്ങളില്‍, അവര്‍ മുന്‍പേ പറഞ്ഞത് ആവര്തിക്കുന്നതിനപ്പുരം, എന്‍റെ പ്രതേക ശ്രദ്ധ മരണത്തെ കുറിച്ചും അതിന്‍റെ അര്‍ത്ഥതലങ്ങളെ കുറിച്ചുമാണ്, പ്രതേകിച്ചും ഒരു വ്യവസായ ശാലക്കുള്ളിലോ അല്ലെങ്കില്‍ വ്യവസായശാല കേന്ധ്രീക്ര്ധ്മായോ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍........

കുറ്റ പെടുത്തേണ്ടതും നിര്‍ഭഗ്യഗരവുമായ അവാനിഷ് കുമാര്‍ ദേവിന്‍റെ മരണം സ്ഥിരീകരിച്ചത് മുതല്‍, ഉത്തരേന്ത്യന്‍ വ്യവസായങ്ങളുടെ ഹിര്‍ദ്യ ഭാഗമായ ഹരിയാനയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വര്‍ഗ്ഗ സങ്കട്ടനങ്ങള്‍  വളരെ ദുഃഖബന്ധുരമായ ആപത്തുകളാണ്. ഒരു ഫാക്ടറിയിലെ മാനേജരെ കൊല്ലുക എന്നത് വലിയ കൊടിയ പാപമായി കരുതുന്ന ആളുകളില്‍ നിന്നും നിര്ഗ്ഗളിക്കുന്ന വെറുപ്പിന്‍റെ സുനാമി തിരകള്‍ക്ക് ഞങ്ങള്‍ സാക്ഷികളായിട്ടുണ്ട്.ഖേദകരമായ, ചിലപ്പോള്‍ അങ്ങേയറ്റം ഭയാനകമായ ദുരന്തങ്ങള്‍ (ദേവിന്‍റെ കൊലപാതകം അദ്ധേഹത്തിന്‍റെ കുടുംബക്കാര്‍ക്കും സുഹ്രത്തുക്കള്‍ക്കും അങ്ങേയറ്റം അഗാധമായ ദുരന്തമാണെന്നതില്‍ ഒരു സംശയവുമില്ല) വളരെ വലിയ തോതില്‍ വ്യക്തിതലങ്ങള്‍ങ്ങള്‍ക്കുമപ്പുറം ചില പ്രതേക അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഉപകരണമാകാരുണ്

ഒരു ഫാക്ടറി അഗ്നിബാദയേല്‍ക്കുമ്പോള്‍ അതിനുള്ളില്‍ കുടുങ്ങിയവരെ അത് കരിച്ചു കളയുന്നത് ഇവര്‍ ആരാരോക്കെ എന്ന് പരികണിക്കാതെയാണ്. ഇപ്രകാരം തന്നെയാണ്, പുക കാരണമായുള്ള ശോസം മുട്ടല്‍, അത് ശോസകൊശങ്ങളെ ബാധിക്കുന്നത് ഇത് മാനേജരുടെതാണ് അല്ലെങ്കില്‍ ഇത് ഒരു തൊഴിലാളിയുടെതാണ് എന്ന് നോക്കിയല്ല. അഗ്നി ആഘാതങ്ങളുടെ ഫലങ്ങള്‍ ഒരു പോലെയായിരിക്കെ, ഇവിടെ ഉണ്ടായിട്ടുള്ള രണ്ടു തീപിടുത്തങ്ങളുടെയും അനന്തരഫലങ്ങള്‍ വിത്യസ്തമാകുന്നതെങ്ങനെ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. സൊവസതിക്ക് ചില അക്രമികള്‍ തീവെച്ചത് നിമിത്തം കത്തി കരിഞ്ഞ ഒരിരക്ക് ഒരു ഫാക്ടറി നടത്തിപ്പുക്കാരുടെ മനപ്പൂര്‍വമായ അവഗണനയാല്‍ വെന്തു വണ്ണീറായ അനേകം ഇരകളേക്കാള്‍ എന്ത് വലിയ സവിശേഷതയാണ് ഇത്ര വിലപിക്കാന്‍ മാത്രം കാണുന്നത്. മാനേസറിലുണ്ടായ ഒരു തീപിടുത്തത്തെ കുറിച്ച് നമ്മള്‍ ഈയടുത്ത നാളുകളായി ഒരു പാട് കേട്ടിട്ടുണ്ട്. എന്നാല്‍ എന്ത് കൊണ്ട് നമ്മള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങങ്ങള്‍ മുമ്പ് ഫരീദാബാദില്‍ സംഭവിച്ച അഗ്നിബാദയെ കുറിച്ച് നന്നേ കുറച്ചു കേള്‍ക്കുന്നു?

ഞാന്‍ മുമ്പ് എഴുതിയ പോലെ മാനേസറില്‍ സ്ഥിതി ചെയ്യുന്ന മാരുതി സുസുക്കി കമ്പനിയിലെ 91 ജോലിക്കാരെ കോടതി കസ്റ്റടിയിലെടുക്കുകയും പിന്നീട് ഭോണ്ട്സി ജൈലിലേക്കഴക്കുകയും ചെയ്തു. ഹരിയാന പോലീസ് പേരറിയാത്ത മറ്റൊരഞ്ഞൂര് പേര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുമുണ്ട്. 

ന്യായാധിപ, നിയമ ചട്ടങ്ങളില്‍ നിന്നെല്ലാം പതിവില്ലാത്ത വിധം തെന്നിമാറി ഈ ജോലിക്കാരെയെല്ലാം കോടതി കസ്റ്റടിയില്‍ പോലീസ് സ്റ്റേഷനിലേക്കഴക്കാനുള്ള വിധി പ്രസ്താവിച്ചു.കുറ്റാരോപിതര്‍ എതൊരര്‍തത്തിലും കോടതിക്ക് മുമ്പാകെ ഹാജരാക്കപെടണമെന്നുള്ളതാണ് പ്രസ്താവ്യം, അപ്രകാരം പ്രതികള്‍ക്ക് തങ്ങളുടെ വാദഗതികള്‍ ഭയമോ ബാലാല്‍ക്കാരമോ കൂടാതെ കോടതിക്ക് മുമ്പാകെ രേഖപെടുത്താം . അതിലൂടെ ജഡ്ജിക്ക് കുറ്റകിര്‍ത്യത്തെ കുറിച്ച ശരിയായ ഒരു പ്രാഥമിക വീക്ഷണം രൂപപെടുതാനും കഴിയുന്നു. മാരുതി സുസുക്കിയെ പോലെ ഒരു വലിയ കമ്പനിയിലെ, അവിടത്തെ ഒരു മാനേജര്‍ കൊല്ലപെട്ടത്‌ മുതല്‍ പോലീസും കോടതിയും (എന്തിനു)ഹരിയാന ഗവര്ന്മേന്റ്റ് പോലും സാധാരണ നിയമ ചട്ടങ്ങളെ ഒരിടത്തേക്ക് മാറ്റിവെക്കാനുള്ള അസുലഭ സന്ദര്‍ഭമായാണിതിനെ കാണുന്നത്. കേന്ദ്രത്തിലേയും ഹരിയാനയിലേയും മന്ത്രിമാര്‍ പ്രസ്താവനകളിറക്കി. പ്രധാനമന്ത്രി കസേരയിലേക്ക് കണ്ണും നട്ടിരിക്കുന്ന നരേന്ദ്ര മോഡി ജപ്പാനിലേക്ക് കുതിക്കുകയും സുസുക്കി കോര്‍പ്പറെഷനെ തന്നോടൊപ്പം അത്താഴത്തിനു ക്ഷണിക്കുകയും ചെയ്തു. ലേഖനമെഴുത്തുകാര്‍ പുതിയ പദങ്ങള്ക്കായി തങ്ങളുടെ പേനകള്‍ സജ്ജീകരിച്ചു. വ്യവസായ മേലാളന്മാര്‍ കരുണയില്ലാത്ത നടപടികളെടുത്തു. വ്യാവസായിക തൊഴിലാളി വര്‍ഗ്ഗത്തോടുള്ള തങ്ങളുടെ പുച്ഛം കാരണം മാവോവാദികള്‍ പ്രസിദ്ധരെങ്കിലും, ഈ ഒരു സംഭവത്തില്‍ അഭ്യാന്തര മന്ത്രാലയം മാവോഇസ്റ്റുകളുടെ പങ്കിനെകുറിച്ച് സൂചന നല്‍കിയിട്ടുണ്ട്.വലതു പക്ഷ ബ്ലോഗ്ഗെര്‍മാരും ടെലിവിഷന്‍ (commentators) അവതാരകന്മാരും തൊഴിലാളികള്‍ക്കെതിരെ തങ്ങളുടെ നല്ലോണം വേരുറച്ച വെറുപ്പിന്‍റെ ചെപ്പ് തുറന്നുവിടാനുള്ള വന്നുപെട്ട അവസരമായാനിതിനെ കണ്ടത്. വിഷയീഭവിച്ച ഓരോരുത്തരും തൊഴില്‍ നിയമങ്ങളുടെ ഓരോ തുണ്ട് ആവിശ്യാമായി തോന്നിച്ചു. 

ഇതിനിടയില്‍, പ്രതികള്‍ക്കുവേണ്ടി ഹാജരായ വക്കീല്‍ ഇന്നലെ എന്നെ വിളിക്കുകയും സംഭവത്തിന്‍റെ പേരില്‍ പിടിച്ചു കൊണ്ടുപോയി ഭോണ്ട്സി ജയിലില്‍ അടച്ച ചെറുപ്പക്കാരായ നിരവധി തൊഴിലാളികള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. അവര്‍ ആ സമയം ഫാക്ടറിയില്‍ പോലുമുണ്ടായിരുന്നില്ല, കാരണം അവരുടെ 'ഷിഫ്റ്റ്‌' തുടങ്ങാനിരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. സമയവും (presence) സ്ഥലതുണ്ടാകളും സാദാരണ ഒരു ക്രിമിനല്‍ വിധിന്യായത്തില്‍ വളരെ നിര്‍ണ്ണായകമാണെന്നിരിക്കെ അതിവിചിത്രമായ ഈ ഒരു കേസില്‍ ഇത് വളരെ ചെറുതും ആവിശ്യമില്ലതതുമായ വിവരങ്ങളായിരുന്നു. ഈ ചെറുപ്പക്കാരായ തെണ്ണൂറ്റിയൊന്നു (91) ജോലിക്കാര്‍ക്ക് ജയിലില്‍ എന്ത് സാഹചര്യമായിരുന്നു! ഹരിയാന പോലീസ് നിങ്ങള്‍ ഈ ദുരന്തത്തില്‍ പന്കുകൊണ്ടിട്ടുണ്ടെന്നു അവരെ മനസ്സിലാക്കി കൊണ്ടിരിക്കുന്നു, അപ്രകാരം ഈ മഹത്തായ ദേശത്തിലെ കോപംപൂണ്ടിരിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കും, വ്യവസായ മുതലാളിമാര്‍ക്കും, ലേഖനമെഴുത്തുകാര്‍ക്കും തങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കാനുള്ള സമയം കിട്ടികൊണ്ടിരിക്കും. ഒരു പക്ഷെ, ഈയടുത്ത് ഛത്തീസ്ഗഡില്‍ കണ്ട, മരിച്ച കുട്ടികള്‍ക്കിടയില്‍ ഒളിച്ചിരുന്നുള്ള മാവോഇസ്റ്റുകളുടെ അതെ (spirit) സ്പിരിറ്റോടു കൂടിരണ്ടോ മൂന്നോ ചുറു ചുറുക്കുള്ള യുവാക്കളെ അഭ്യാന്തര മന്ത്രാലയം ഇവര്‍ക്കിടയില്‍ കണ്ടെത്തിയിട്ടുണ്ടെന്നുവരാം. 

ഹരിയാന പോലീസ് മാനേസറിന്‍റെ ചുറ്റിപറ്റിയുള്ള പ്രദേശങ്ങളും അകന്ന പ്രദേശങ്ങളും വളരെ ജാഗവത്തായി, സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. മാന്യമായ കുറ്റന്നോഷണത്തിലൂടെ ഹരിയാന പോലീസ് ഇതുവരെ പെരെടുതിട്ടില്ല. ഇവര്‍ ഇപ്പോള്‍ ജ്ഹാജ്ജ്ഹരിലും രോഹ്ടകിലും മാനേസറിന്‍റെ ചുറ്റുവട്ടങ്ങളിലുമുള്ള വാടക മുറികള്‍ തേടിയാണ് പോയി കൊണ്ടിരിക്കുന്നത്, അവിടെയാണ് തൊഴിലാളികള്‍ (ഇവരില്‍ അധിക പേരും കുടിയേറിപാര്‍പ്പുകാരാണ്) താമസിച്ചു കൊണ്ടിരിക്കുന്നത്. അവര്‍ക്ക് കഴിയുന്ന എല്ലാവരെയും അവര്‍ ഭീഷണി പെടുത്തി കൊണ്ടിരിക്കുന്നു. വീടുകള്‍ തോറും കയറിയിറങ്ങി താന്താങ്ങളുടെ മക്കളെ ഉടന്‍തന്നെ ഉപേക്ഷിക്കാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നു,അല്ലാത്ത പക്ഷം മുഴുവന്‍ ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും.ഇനി അവരങ്ങനെ ചെയ്യാതിരിക്കെ പോലീസെ സോഷ്ട്ടപ്രകാരം അവരുടെ മക്കളെ കുടിഴൊയിപ്പിച്ചാല്‍ പോലീസിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുകയുമില്ല. 

Special Note:

(വായനക്കാരുടെ പ്രതേക ശ്രദ്ധക്ക്: 'ഈ വിവര്‍ത്തനം പൂര്‍ണ്ണമല്ല...ഉടന്‍ ഇത് മുഴുവന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുക) 
-മുജി കൊട്ട പറമ്പന്‍ 










Thursday, 2 August 2012

അറബ് ഉണര്‍വും ഇസ്ലാമിന്റെ ആത്മീയ പ്രഭാവവും : കാഞ്ച ഐലയ്യ



അറബ് ഉണര്‍വും
ഇസ്ലാമിന്റെ ആത്മീയ പ്രഭാവവും
----------------------------------------------------------

കാഞ്ച ഐലയ്യ*

എല്ലാം ഇളക്കിമറിച്ചുള്ള ഒരു വിപ്ളവത്തിന്റെ മുഖത്താണ് ഇന്ന് അറബ് ലോകം. വിപ്ളവങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇസ്ലാമിന്റെ കരുത്തിനെ സംബന്ധിച്ച് വികലമായ ധാരണ വെച്ചുപുലര്‍ത്തുന്നതിനാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കൊന്നും തന്നെ ഈ സംഭവ വികാസങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. നവചൈതന്യമാര്‍ജിക്കാനുള്ള ഊര്‍ജം ഇസ്ലാമിന്റെ രാഷ്ട്രീയ ചിന്തകള്‍ക്കില്ലെന്നാണ് അവരെല്ലാം ധരിച്ചുവശായത്. പക്ഷേ, അവര്‍ക്ക് തെറ്റിയെന്ന് കാര്യങ്ങള്‍ തെളിയിക്കുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ പ്രവാചകന്‍ മുഹമ്മദിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവഹാരത്തെക്കുറിച്ച പുനര്‍ വായനക്ക് പ്രസക്തിയുണ്ട്. അദ്ദേഹത്തിന്റെ ആത്മീയ, രാഷ്ട്രീയ (ുശൃശൌമഹുീഹശശേര) ത്തെക്കുറിച്ചും പുതിയ മനനങ്ങള്‍ രൂപപ്പെടേണ്ടതുണ്ട്.

അറബ് ഗോത്രങ്ങളില്‍ നിലനിന്നിരുന്ന ബിംബാരാധനക്കെതിരെ സമരം ചെയ്ത് ദൈവസങ്കല്‍പത്തിന് പുതിയ തത്ത്വശാസ്ത്ര പരികല്‍പന നല്‍കിയതു മുതല്‍ക്കാണ് ദൈവത്തെ കുറിച്ച ഇസ്ലാമിക സങ്കല്‍പം സാര്‍വത്രികമായി അംഗീകരിക്കപ്പെടാനും സ്വീകരിക്കപ്പെടാനും തുടങ്ങിയത്.

ബിംബാരാധനയുടെ ഘടനയെ തന്നെ പ്രവാചകന്‍ തകര്‍ത്തു കളഞ്ഞു. അത്തരം ബിംബങ്ങള്‍ക്ക് വേണ്ടി പരസ്പരം പോരടിച്ചിരുന്ന അറബ് ഗോത്രങ്ങള്‍ക്ക് അമൂര്‍ത്തമായ ഒരു ദൈവത്തെ പ്രണമിക്കുന്നതിന്റെ പ്രായോഗികത ബോധ്യപ്പെടുത്തിക്കൊടുത്തു. അവര്‍ക്കാകട്ടെ, എല്ലാവരെയും സമന്മാരായി സൃഷ്ടിക്കുന്ന ഒരു ദൈവത്തെ സങ്കല്‍പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.

പരസ്പരം കടിച്ചു കീറിയിരുന്ന അറബ് ഗോത്രങ്ങള്‍ക്കിടയില്‍ പ്രവാചകന്‍ സ്ഥാപിച്ചെടുത്ത ഒന്നാമത്തെ പാഠം അതായിരുന്നു - ദൈവത്തിന്റെ കണ്ണില്‍ മനുഷ്യരെല്ലാം തീര്‍ത്തും സമന്മാരാണ്. ഇത് അപരിഷ്കൃതരായിരുന്ന, നാശത്തിന്റെ കുഴി സ്വയം തോണ്ടിയിരുന്ന ഗോത്രങ്ങള്‍ക്കിടയില്‍ ഒരുതരം ആത്മീയ ജനാധിപത്യ (ുശൃശൌമഹ റലാീരൃമര്യ) സങ്കല്‍പത്തിന് വഴി തുറന്നു. അങ്ങനെ ചെയ്തതിലൂടെ അറബ് ലോകത്തിന് സാമൂഹിക മാറ്റത്തിന്റെ പുതിയൊരു വ്യാഖ്യാനം ചമച്ചു കൊടുക്കുകയായിരുന്നു പ്രവാചകന്‍. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെന്ന പോലെ ജാതി ഭ്രാന്തിലേക്കോ അല്ലെങ്കില്‍ ആഫ്രിക്കയുടെ പാതയിലേക്കോ അതു വഴിമാറിപ്പോയേനെ.

അല്ലാഹുവിനെ പ്രണമിക്കണമെന്ന് ആഹ്വാനം ചെയ്തതിലൂടെ അറേബ്യയിലെ സ്ത്രീ-പുരുഷന്മാരെ തത്ത്വശാസ്ത്രപരമായി മറ്റു ഏഷ്യക്കാരേക്കാള്‍ പുരോഗമനപരമായ ഒരു പുതിയ പാതയിലേക്ക് നയിക്കുകയായിരുന്നു പ്രവാചകന്‍. മറ്റുള്ളവരാകട്ടെ, ബിംബാരാധനാ സംസ്കാരത്തിലും സര്‍വ ജീവത്വവാദത്തിലും (മിശാശാ) അഭിരമിച്ച് പരസ്പരം പോരടിച്ചുകൊണ്ടുമിരുന്നു.

ക്രിസ്തുമതം ബിംബാരാധനാ സംസ്കാരത്തില്‍നിന്ന് അതിന്റെ അനുയായികളെ വിലക്കിയെങ്കിലും, യേശുവിനെയും കന്യാമറിയത്തെയും ആരാധിക്കുന്നതിനെ അതു പ്രോത്സാഹിപ്പിച്ചു. വിധിവൈപരീത്യമാവാം, ക്രിസ്തുമതം ഒരു ഏഷ്യന്‍ മത(ഇസ്രയേലി)മായാണ് ജനിച്ചതെങ്കിലും യൂറോപ്യരെയാണത് കൂടുതല്‍ ആകര്‍ഷിച്ചത്. പക്ഷേ, ഇസ്ലാം വളരെ പെട്ടെന്ന് തന്നെ ഏഷ്യാ ഭൂഖണ്ഡമാകെ പടര്‍ന്നു. പ്രവാചക പുംഗവന്റെ നിയോഗത്തിന്റെ 200 വര്‍ഷത്തിനുള്ളില്‍ തന്നെ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണു ഇസ്ലാമിനുണ്ടായത്.

ക്രിസ്തു ആത്മീയതയെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍തിരിക്കാന്‍ ശ്രമിച്ചപ്പോള്‍, രാഷ്ട്രീയത്തെയും ആത്മീയതയെയും കൂടുതല്‍ ധാര്‍മികതയിലൂന്നി സംയോജിപ്പിക്കാനാണ് പ്രവാചകന്‍ ശ്രദ്ധിച്ചത്. അങ്ങനെയത് സ്വന്തമായൊരു ജനാധിപത്യത്തിന്റെ സാധ്യതകള്‍ രൂപപ്പെടുത്തിയെടുത്തു.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും യൂറോപ്പ് അഭിമുഖീകരിച്ച ജനാധിപത്യ വിപ്ളവത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആത്മീയ-രാഷ്ട്രീയ (ുശൃശൌമഹുീഹശശേര) മായൊരു ജനാധിപത്യവത്കരണത്തിനാണ് അറബ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഇസ്ലാമിന്റെ ജനാധിപത്യ സങ്കല്‍പത്തെ കുറിച്ച പുതിയ വ്യാഖ്യാനങ്ങള്‍ക്ക് വഴി തെളിയിക്കും. മറ്റൊരര്‍ഥത്തില്‍, മതേതരത്വത്തെകുറിച്ച് പുതിയ പരികല്‍പനകള്‍ക്കും ഇത് വഴിമരുന്നിടും. യൂറോ-അമേരിക്കന്‍ വിപ്ളവങ്ങളിലും ദൈവത്തെക്കുറിച്ച സങ്കല്‍പമുണ്ടായിരുന്നെങ്കിലും സെക്യുലറിസം അത്തരം വിപ്ളവത്തിന്റെ ഫലമായിരുന്നു.

അറബ് വിപ്ളവങ്ങള്‍ രാഷ്ട്രീയ മീം മാംസക്ക് പുതിയ ഭാഷ്യം ചമക്കുകയാണ്. ഈ വിപ്ളവങ്ങളൊക്കെ മതേതരത്വ സങ്കല്‍പത്തിന് ഏതേത് വ്യാഖ്യാനങ്ങളാണ് നല്‍കുകയെന്ന് കാത്തിരുന്നു കാണേണ്ടതാണ്. ദൈവസങ്കല്‍പത്തില്‍നിന്നും മുക്തി നേടിയതല്ല യൂറോപ്പില്‍ രൂപപ്പെട്ട മതേതരത്വം. ഒരുപാട് യൂറോ-അമേരിക്കന്‍ ഭരണഘടനകള്‍ അവയുടെ മുഖവുരയില്‍ ദൈവത്തെക്കുറിച്ച് സങ്കല്‍പങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇസ്ലാമാകട്ടെ, രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും വ്യത്യസ്തമായൊരു ഇടപാടിനെ കുറിച്ചാണ് സംസാരിക്കുന്നത്. ക്രിസ്തുവില്‍ നിന്ന് വ്യത്യസ്തമായി, രാഷ്ട്രീയ തത്ത്വജ്ഞാനിയാണ് താനെന്ന് സ്വയം തെളിയിച്ചിട്ടുണ്ട് പ്രവാചകന്‍. സ്വന്തം സമൂഹത്തെയും മരുമക്കളെയുമൊക്കെ തനിക്ക് ശേഷം രാഷ്ട്രത്തിന് നേതൃത്വം കൊടുക്കാന്‍ പ്രാപ്തരാക്കിക്കൊണ്ടായിരുന്നു അത്.

'മുല്ലപ്പൂ വിപ്ളവം' എന്ന് പേര് വിളിച്ച് അറബ് വിപ്ളവത്തെ വില കുറച്ച് കാണിക്കാനുള്ള ഒരു ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ അറബ് ലോകത്തെ മാത്രമല്ല, മുഴു ലോകത്തെയും തന്നെ ഒരു പുനഃ പ്രതിഷ്ഠക്ക് വഴിയൊരുക്കുന്നുണ്ട് ഈ വിപ്ളവങ്ങളത്രയും. ഏഷ്യാ ഭൂഖണ്ഡത്തിലാകട്ടെ, ഈ വിപ്ളവങ്ങള്‍ നല്‍കുന്ന പാഠം വളരെ കനത്തതാണ്. ചൈനയിലും പാകിസ്താനിലും ബംഗ്ളാദേശിലും മാത്രമല്ല, ഇന്ത്യയിലും ശ്രീലങ്കയിലും തന്നെ ജനകീയ വിപ്ളവത്തിലൂടെ ഉരുത്തിരിഞ്ഞ് വന്നതല്ല അവയുടെ ജനാധിപത്യ സംസ്കാരം. ഇന്ത്യയിലും പാകിസ്താനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും ബ്രിട്ടന്‍ ഉണ്ടാക്കിവെച്ച ജനാധിപത്യ രീതികളാണ് ഇന്ന് നിലനില്‍ക്കുന്നത്. അസമത്വം, തൊഴിലില്ലായ്മ, നിരക്ഷരത തുടങ്ങിയ സാമൂഹിക പ്രശ്നങ്ങള്‍ പേറുന്നവയാണ് ഇവയെല്ലാം. ചൈനയാകട്ടെ, ഒരു കമ്യൂണിസ്റ് സംസ്കാരം വിപ്ളവത്തിലൂടെ സാധിച്ചെടുത്തിട്ടുണ്ട്. പക്ഷേ, ഇസ്ലാമിക സംസ്കാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് അതിദുര്‍ബലമാണ്. ഒരൊറ്റ ദൈവം, ഒരൊറ്റ ഗ്രന്ഥം, ഒരൊറ്റ പ്രവാചകന്‍ എന്നീ സങ്കല്‍പത്തിലൂടെ ദേശങ്ങള്‍ക്കതീതമായ ഒരു ഏകത അരക്കിട്ടുറപ്പിക്കുകയാണ് ഇസ്ലാമിക സംസ്കാരം. ഉത്തമമായൊരു സാംസ്കാരിക തനിമ ദേശങ്ങളുടെ രാഷ്ട്രീയ മാറ്റത്തിന് കാരണമാകുന്നുവെങ്കില്‍, ഇസ്ലാമിക നാഗരികതക്കൊപ്പം കിടപിടിക്കാവുന്ന ഒരു നാഗരികതയും ഇല്ലെന്ന് ഉറപ്പിച്ച് പറയാനാകും.

ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഒരു സൂചനയായി കണക്കാക്കാമെങ്കില്‍ സാമുവല്‍ ഹണ്ടിംഗ്ടന്റെ നാഗരികതകളുടെ സംഘട്ടനം (രഹമവെ ീള രശ്ശഹശ്വമശീിേ) തല കുത്തിവീഴുക മാത്രമല്ല, അതിനു പകരമായി നാഗരികതകളുടെ ഗൂഢാലോചന (രീഹഹൌശീിെ ീള രശ്ശഹശ്വമശീിേ) എന്ന് തല്‍സ്ഥാനത്ത് എഴുതിവെക്കേണ്ടി വരും. ചിന്താശൂന്യരെന്ന് ഒരു കാലത്ത് പാശ്ചാത്യര്‍ പരിഹസിച്ച അതേ അറബ് ലോകം ഈ ഗൂഢാലോചന ശരിയെന്ന് തെളിയിക്കുകയും ചെയ്യും.

*(പ്രമുഖ ദലിത് ചിന്തകനും ഹൈദരാബാദിലെ മൌലാനാ ആസാദ് നാഷ്നല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയില്‍ സാമൂഹികപഠന വിഭാഗത്തില്‍ പ്രഫസറുമാണ് ലേഖകന്‍)))

വിവ: കെ.പി മുസ്വദ്ദിഖ് ഹൈദരാബാദ

Wednesday, 1 August 2012

എഴുത്തുകാരന്‍ ആവാന്‍ എന്ത് ചെയ്യണം?


ഈ ഒരു പോസ്റ്റില്‍ നിര്‍ദേശിച്ച എല്ലാ ഉപദേശങ്ങളും ചിലപ്പോള്‍ നിനക്ക് പറ്റിയതാകണമെന്നില്ല. പക്ഷെ ഈയൊന്ന് തീര്‍ച്ചയായും ഫലവത്താകും."എയുതുക എല്ലാ ദിവസവും. എന്തെങ്കിലും, ദിവസവും." 

പറയാനെദെളുപ്പം പ്രവര്തിക്കുന്നതിനെക്കാള്‍? ഇത് എങ്ങനെ പ്രവര്‍ത്തനക്ഷമമാകും എന്നതിന് ചില നിര്‍ദേശങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു..

(1) എല്ലാ ദിവസവും നന്നേ ചുരുങ്ങിയത് എഴുതാന്‍ വേണ്ടി തെണ്ണൂരു മിനിറ്റു സമര്‍പ്പിക്കുക. എന്ത് കൊണ്ട് തെന്നൂര് മിനിറ്റ്? കാരണം നമ്മളില്‍ മിക്ക പേര്‍ക്കും മാനസികമോ ശാരീരികമോ ആയ ഒരിടവേള ആവിശ്യമാകും മുമ്പ് പരമാവധി ക്ഷമിക്കാന്‍ കഴിയുന്ന പരമാവധി സമയം ഒന്നര മണിക്കൂറാണ്. ഇരിപ്പിടം വിടും മുമ്പ് പരമാവധി തെന്നൂര് മിനിറ്റ് എയുതുക. ഗൌരവമായി. (അതിനിടക്ക്) ഒരിടവേളയില്ല. ശ്രദ്ധ കെടുത്തുന്ന ഒന്നുമില്ല. ഇത് ചെയ്യുന്നതിന് മുമ്പ് ഒരു എയുന്നള്ളിപ്പുമില്ല, പ്രതേകിച്ചും ഇ-മെയിലും ഫേസ്ബുക്കും.

(2)രണ്ടാഴ്ച (തുടര്‍ച്ചയായി)എല്ലാദിവസവും എഴുതുക. നമ്മളില്‍ അധികപേരെയും സംബദ്ധിച്ചു ഇത് ഒരു നിത്യ ചര്യയാകാന്‍ ഇത് മതിയായതാണ്. ഇത് നിങ്ങള്‍ ചെയ്യുകയാണെങ്കില്‍, ഞാന്‍ ഉറപ്പു നല്‍കുന്നു, നീ നിന്നെ വളരെ യധികം ഗുണഫലമുളവാക്കുന്ന എഴുത്തുകാരനായി കാണും. ശ്രമിക്കുക.

(3) നിനക്ക് നിരീക്ഷണം നടത്താനോ ആഘോഷിക്കാനോ ഒഴിവു ദിവസമുണ്ടെങ്കില്‍ എന്ത് ചെയ്യണം? അല്ലെങ്കില്‍ എയുത്തിലേക്ക് അങ്ങേയറ്റം രോഗിയാണെങ്കില്‍? അല്ലെങ്കില്‍ നിനക്ക് നിന്‍റെ ഒരു ദിവസം തെന്നൂര് മിനിറ്റ് എഴുതുന്നതിലേക്ക് സാധ്യമാകുന്നില്ലെങ്കില്‍? അങ്ങനെ സംഭവിക്കുന്നെങ്കില്‍ എല്ലാ ദിവസവും പതിനഞ്ചു മിനിറ്റെങ്കിലും എയുതുക.

എന്ത് കൊണ്ട് ഈ വക കാര്യങ്ങള്‍ എന്ന് താഴെ.

ഒരെഴുത്തിനെ സംബദ്ധിച്ച് പ്രയാസകരമായ കാര്യം എഴുതി തുടങ്ങുക എന്നതാകുന്നു. നമ്മള്‍ മിനിട്ടുകളും, മണിക്കൂറുകളും, ദിവസങ്ങളും നീട്ടി നീട്ടി കൊണ്ടുപോകാന്‍ അഭിനിവേശം കാണിക്കുന്നു. (the pros-ചില നല്ല നിപുണരും എഴുതി തെളിഞ്ഞതുമായ എഴുത്തുകാര്‍ ആഴ്ചകള്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീട്ടി കൊണ്ട് പോകാറുണ്ട്) നമ്മള്‍ വളരെ താമസമെടുക്കുന്നു, കാരണം നമുക്കൊന്നുമെഴുതാനില്ലെന്നു നാം ഭയപ്പെടുന്നു. നമ്മുടെ എഴുത്ത് വളരെ പരിതാപകരമാകുമെന്നു ഭയപ്പെടുന്നു. നല്ല എഴുതിനാവിശ്യമായ ശരിയായ യത്നം നമുക്കില്ലെന്നു ഭയപ്പെടുന്നു.(എന്നാല്‍))))))) നമ്മളില്‍ ചിലരെ സംഭന്ധിച്ചിടത്തോളം എഴുതാതിരിക്കുന്നതിലൂടെ നമുക്ക് നഷ്ട്ടപെടുന്ന വേദന ഇതാകുന്നു- വിഷിഷ്ട്ടാഗതം, ബിരുദം പൂര്‍ത്തിയാകല്‍, പുസ്തക ബന്ധം , തൊഴിലുകള്‍-------... 

സംഭവ്യമായ എയുതിനെക്കാളും വേദന 'ഇനിയും നമ്മള്‍ എഴുതി തുടങ്ങിയിട്ടില്ലല്ലോ' എന്നതിനെ സംബദ്ധിച്ച് നമുക്കനുഭവപ്പെടും..

നിന്നെ എല്ലാ ദിവസവും എഴുതാന്‍ വേണ്ടി പര്യാപ്തമാക്കുകയാനെങ്കില്‍ നീ ഒരു വലിയ തടസ്സം മറിക്കടക്കും- ആരംഭിക്കല്‍.........ലക്‌ഷ്യം പതിനഞ്ചു മിനിട്ട് മാത്രമായി പരിമിത പെടുതിക്കൊണ്ട് പതിനഞ്ചു മിനിറ്റ് ദിവസവും എയുതുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ നീ തുടങ്ങിയാല്‍, ഞാന്‍ ഉറപ്പു നല്‍കുന്നു, നീ ഘടികാരം ശ്രദ്ധിക്കുകയില്ല! നീ ഇത് മനസ്സിലാക്കും മുമ്പ് അര മണിക്കൂര്‍, ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ എഴുതിയിട്ടുണ്ടാകും.( ഇതിനു പിന്നിലുള്ള തന്ത്രം ഇതാകുന്നു, അതായത് നിനക്ക് പതിനഞ്ചു മിനിറ്റേ എഴുതാനുള്ളൂ എന്ന് നീ നിന്നെ തന്നെ തയ്ര്യപെടുത്തുക , അപ്രകാരം നിനക്ക് വളരെ നേരത്തേക്ക് ക്ഷമിക്കാന്‍ കഴിയും.ഒരിക്കല്‍ എഴുതാന്‍ തുടങ്ങിയാല്‍, വെപ്രാളം ദൂരെ ഒഴിയുകയും നീ നീണ്ട നേരം എഴുതുകയും ചെയ്യും.)

*എല്ലാ ദിവസവും എഴുതുക എന്നത് നിന്‍റെ ചിന്തകളിലേക്ക് ഒരു തുടര്‍ച്ച നല്‍കുകയും എഴുതാനുള്ള പുതിയ പുതിയ ആശയങ്ങള്‍ നിന്നില്‍ ജനിപ്പിക്കുകയും ചെയ്യും. ദിവസവും എഴുതകയാനെങ്കില്‍ നിന്‍റെ മനസ്സ് വിത്യസ്ത തരത്തില്‍ പ്രവര്‍ത്തിക്കും. നമ്മള്‍ എല്ലാവരും നമ്മുടെ ദിവസവുമുള്ള എഴുത്തിനെ കുറിച്ച് ചിന്തിക്കുക. എഴുത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുകളുടെ അവബോധ പ്രവര്‍ത്തനം ചിന്തകളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുകളില്‍ നിന്നും വിത്യസ്തമായിരിക്കും.നീ എയുതുമ്പോള്‍ നിന്‍റെ ഉദ്ധിഷട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങുന്നു- എന്തിനധികം നീ നിന്‍റെ ആദ്യത്തെ മോശം കുറിപ്പെഴുതുമ്പോള്‍ പോലും..

(4) നീ അതിരാവിലെ എഴുതുന്നതിനായി നിന്‍റെ തെന്നൂര് മിനിറ്റ് ക്രമപെടുത്തുക. എഴുതാന്‍ കൂടുതല്‍ സാധ്യധയുള്ളത് നീ അതിരാവിലെ പദ്ധിതിയിടുമ്പോയാണ്. നിന്നാല്‍ എന്തെങ്കിലും ഒഴിവു സമയം പ്ന്നീടെപ്പോയെങ്കിലും ആ ദിവസം കണ്ടാല്‍, കുറച്ചു കൂടി അധികമെഴുതുക .

(5) ആനി ലാമോറ്റ്‌ (Bird by Bird, 1994) നിര്‍ദേശിക്കുന്നത് ഇതാകുന്നു, ഒരിഞ്ച് ചിത്ര ശകടം (ചട്ടക്കൂട്) മറ്റൊരിഞ്ചു ചിത്ര ശകടതാല്‍ നിന്‍റെ കംമ്പ്യുട്ടറിന്‍റെ അപ്പുറം വെക്കുക. ഈ ചിത്ര ശകടം നിറക്കാന്‍ നീ തീര്‍ച്ചയായും മതിയായാത്ര എഴുതി കൊണ്ടിരിക്കും. എനിക്കുറപ്പുണ്ട്, നീ നിന്‍റെ പ്രബന്ധമോ നീണ്ട ലേഖനങ്ങളോ ഈ ഒരു പ്രവര്‍ത്തനത്തിലൂടെ പൂര്‍ത്തികരിക്കും. (8x12 ചിത്ര ശകടം നീ വളരെ വേഗതയില്‍ പൂര്‍ത്തീകരിക്കും) പക്ഷെ നീ തീര്‍ച്ചയായും എല്ലാ ദിവസവും എഴുതണം.ഈ ചിത്ര ശകടം നിന്നെ അതെകുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. നന്നേ ചുരുങ്ങിയത് ഓരോ ദിവസവും ഈ ചിത്ര ശകടം നിറയുന്നത്ര.

(6) എന്‍റെ കലാശാല സഹ പ്രവര്‍ത്തകര്‍ അവരുടെ ഉപദേശനിര്‍ദേശങ്ങള്‍ (ഞാനുമായി) പങ്കുവെക്കുന്നു: തെന്നൂര് മിനിറ്റോ അതില്‍ കൂടുതലോ എഴുതുന്നതിനു മുമ്പായി നിന്നെ രസിപ്പിക്കുന്ന ഒരു സംഗതിയിലും ഏര്‍പ്പെടാന്‍ നീ നിന്നെ സമ്മധിക്കരുത്.ഒന്നും തിന്നരുത്. ചായ കുടിക്കരുത്. കുളിക്കരുത്. എന്തെങ്കിലും എഴുത്തും മുമ്പായി പല്ലുകളെ നീ ബ്രഷു ചെയ്യരുത്. 

ആയതു കൊണ്ട് എല്ലാ ദിവസവും ഒഴിവു വേളകളില്‍ എഴുതുന്നതിലേക്ക് സമര്‍പ്പിക്കുക. നീ കംമ്പ്യുട്ടറില്‍ നിന്നകലത്തിലോ അതല്ല കംമ്പ്യുട്ടര്‍ തന്നെ ഇല്ലാത്തവനോ ആണെങ്കില്‍ പെന്നും പേപ്പറും ഉപയോഗിക്കുക. പക്ഷെ ദിവസവും എഴുതുക. 15 മിനിറ്റ് എഴുതുന്നത്‌ കുറച്ചായി നീ ചിന്തിക്കുന്നെങ്കില്‍, നിനക്കൊരിക്കലും എഴുതി തുടങ്ങുന്നതില്‍ പ്രയാസമുണ്ടാവില്ല. ക്രമ പെടുത്തിയ ആഴ്ച്ചകളിലെക്കും മാസങ്ങളിലെക്കും എത്തുന്നതുവരെ നീ നിന്‍റെ എഴുത്തില്‍ വൈകിക്കുന്നില്ലെങ്കില്‍ തെന്നൂര് മിനിറ്റോ അതില്‍ കൂടുതലോ ദിവസവും എഴുതുന്നതിലേക്ക് നിന്നെ സമര്‍പ്പിക്കുക. നന്നേ ചുരുങ്ങിയത് പതിനഞ്ചു മിനിറ്റെങ്കിലും ഇന്ന് നീ എഴുതിയിട്ടില്ലെങ്കില്‍, ഇപ്പോള്‍ തന്നെ തുടങ്ങുക. 

തയ്യാറാക്കിയത്:

മുജി കൊട്ട പറമ്പന്‍ 
ഹൈദറാബാദ് 
(ഇ.എഫ. എല്‍, ഹൈടെരാബാടില്‍ എം. സി. ജെ.വിദ്യാര്‍ഥി)